ഇന്ത്യ-പാകിസ്ഥാൻ സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ ഐപിഎൽ 18ാം സീസൺ ഉപേക്ഷിച്ചു. സീസണിലെ തുടർന്നുള്ള മത്സരങ്ങളെല്ലാം റദ്ദാക്കിയതായി ബിസിസിഐ അറിയിച്ചു.
ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷാ മുൻനിർത്തിയാണ് തീരുമാനം. സർക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ബിസിസിഐ അന്തിമ തീരുമാനത്തിലെത്തിയത്.
സംഘർഷത്തെ തുടർന്ന് പിഎസ്എൽ, ഐപിഎൽ മത്സരങ്ങൾ കളിക്കാനെത്തിയ ഓസ്‌ട്രേലിയൻ താരങ്ങളുടെ സുരക്ഷയിൽ ക്രിക്കറ്റ് ഓസ്ട്രേലിയ ആശങ്കയറിയിച്ചിരുന്നു.
ജമ്മു കശ്മീരിന് നേരെ പാകിസ്ഥാൻ സൈന്യം നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ പഞ്ചാബ് കിങ്സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള ഐപിഎൽ മത്സരം ഉപേക്ഷിച്ചിരുന്നു.
ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള ധരംശാലയിലാണ് മത്സരം നടന്നത്. ഐപിഎൽ പ്രാഥമിക റൗണ്ട് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെ ഓരോ മാച്ചും ഏറെ നിർണായകമായി മാറിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്