അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് അധിക അധികാരം; കത്ത് നല്‍കി ആഭ്യന്തര മന്ത്രാലയം

MAY 9, 2025, 8:41 AM

ഡൽഹി: ഇന്ത്യാ-പാക് സംഘ‍ർഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകി കേന്ദ്രം.

അടിയന്തര സാഹചര്യം നേരിടാനാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങളും കൂടുതൽ അധികാരങ്ങൾ നൽകിയിരിക്കുന്നത്.

സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര ഭരണപ്രദേശങ്ങളുടെ ചുമതലയുള്ളവർക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്ത് നൽകി. കരുതൽ നടപടിയുടെ ഭാഗമായാണ് കത്ത് നൽകിയത്. 

vachakam
vachakam
vachakam

അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങളുടെയും സ്വത്തിന്റെയും സംരക്ഷണത്തിനും സുപ്രധാന സേവനങ്ങളുടെ തടസമില്ലാത്ത പ്രവർത്തനം ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കത്തിൽ പറയുന്നു.

1968ലെ സിവിൽ ഡിഫൻസ് നിയമങ്ങളിലെ സെക്ഷൻ 11 പ്രകാരമാണ് നടപടി. അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ മുൻകരുതൽ നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ സിവിൽ ഡിഫൻസ് ഡയറക്ടർക്ക് ​​അധികാരങ്ങൾ നൽകാമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam