കൊച്ചി: സംസ്ഥാനത്ത് ഇന്ധനനികുതി, റോഡ് നികുതി, വാഹന രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയിലൂടെ സർക്കാരിന്റെ ഖജനാവിലേക്ക് ലഭിച്ചത് 68,547.13 കോടി രൂപയെന്ന് റിപ്പോർട്ട്. വാഹനത്തിന്റെ ഫാന്‍സി നമ്പറിനായി വാഹനയുടമകളുടെ ലേലംവിളിയിലൂടെയും ഖജനാവിലേക്ക് കോടികൾ എത്തി എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കഴിഞ്ഞ അഞ്ച് വർഷത്തിൽ ഫാന്‍സിനമ്പര്‍ ലേലത്തിലൂടെ മാത്രം 539.40 കോടിയാണ് എത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഫീസിനത്തില്‍ 3165.93 കോടിയാണ് സർക്കാരിന് ലഭിച്ചിരിക്കുന്നത്. റീ രജിസ്ട്രേഷന്‍ ഫീസിനത്തില്‍ 1851.36 കോടിയും ലഭിച്ചു.
അതുപോലെ തന്നെ റോഡ് നികുതിയിനത്തില്‍ 2021-22 മുതല്‍ 2024-25 വരെ ലഭിച്ചത് 21,431.96 കോടിയും ഇതില്‍ നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍ 18,033.72 കോടിയും ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍ 3398.22 കോടിയും ലഭിച്ചിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്