ഡൽഹി: കേന്ദ്രസർക്കാർ ഓൺലൈൻ മാധ്യമം 'ദ വയർ'ന് വിലക്കി ഏർപ്പെടുത്തി. വെബ്സൈറ്റ് തടയാൻ നിർദേശം നൽകി.
ഐടി നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് നടപടി. ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്നും നടപടിയെ നിയമപരമായി നേരിടുമെന്ന് ദ വയർ വ്യക്തമാക്കി. 2018ലും വയറിന് താത്കാലിക വിലക്കേർപ്പെടുത്തിയിരുന്നു.
സത്യസന്ധവും നീതിയുക്തവുമായ ശബ്ദങ്ങളും വാർത്തകളുടെയും വിവരങ്ങളുടെയും ഉറവിടങ്ങളും ഉൾപ്പെടെ രാജ്യത്തിന് വിലപ്പെട്ടതാണെന്നും അതിനാൽ തന്നെ ഈ നിർണ്ണായക സമയത്തെ ഈ നഗ്നമായ സെൻസർഷിപ്പിനെതിരെ പ്രതിഷേധിക്കുന്നുവെന്നും ദി വയർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ഏകപക്ഷീയവും വിശദീകരിക്കാനാകാത്തതുമായ നീക്കത്തിനെതിരെ സാധ്യമായ നടപടികളെല്ലാം സ്വീകരിക്കുമെന്നും വയർ വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്