സംഘർഷങ്ങൾക്ക് പിന്നാലെ ജമ്മുവിലും അതിർത്തിയിലും കുടുങ്ങി മലയാളികൾ; കണ്‍ട്രോള്‍ റൂം തുറന്നു

MAY 9, 2025, 3:35 AM

ഡൽഹി: അതിർത്തിയിലെ സംഘർഷത്തിൻെറ പശ്ചാത്തലത്തിൽ ഇവിടങ്ങളിലുള്ള മലയാളികളുടെ സഹായത്തിനായി സംസ്ഥാന സർക്കാരും നോർക്കയും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി റിപ്പോർട്ട്. സംഘർഷത്തിനിടയിൽ കുരുങ്ങിയവർക്കും അവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനുള്ളവർക്കും ഫോണ്‍- ഇ-മെയിൽ- ഫാക്സ് എന്നിവ മുഖേന വിവരം കൈമാറാം. 

അതേസമയം കേരളീയരെ സുക്ഷിതമായി തിരിച്ചെത്തിയാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി സഹകരിച്ച് നടപടി സ്വീകരിക്കുമെന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു. ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാൻ- സംസ്ഥാനങ്ങളിലായി നിരവധി മലയാളികളുണ്ട്. വിദ്യാർത്ഥികള്‍, ടൂറിസ്റ്റുകൾ, ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പോയവർ, സിനിമ ചിത്രീകരണത്തിനായി പോയവർ തുടങ്ങിയവരാണ് താമസസ്ഥലങ്ങളിൽ കുടുങ്ങിയിരിക്കുന്നത്. ശ്രീനഗറിൽ പഠിക്കുന്ന നാല്‍പതിലധികം വിദ്യാര്‍ഥികളുടെ നാട്ടിലേയ്ക്കുള്ള യാത്ര വിമാനത്താവളം അടച്ചതിനാൽ മുടങ്ങിയിരിക്കുകയാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam