സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് (X)-യിൽ ഉള്ള തങ്ങളുടെ ഇക്കണോമിക് അഫയേഴ്സ് ഡിവിഷന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന അവകാശവാദവുമായി പാകിസ്ഥാന്‍ രംഗത്ത്. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ മൂലം ഉണ്ടായ നഷ്ടങ്ങളെ തുടര്‍ന്ന് അന്താരാഷ്ട്ര വായ്പ ആവശ്യപ്പെട്ട് വന്ന പോസ്റ്റ് വ്യാജമാണെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കുന്നത്.
അതേസമയം ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാനിലെ ഭീകരതയ്ക്കുള്ള പിന്തുണയെയും അടിസ്ഥാന ഘടകങ്ങളെയും തകർക്കുന്നതിനിടെ ആണ് പാകിസ്ഥാന്റെ സർക്കാറ് കുറച്ച സമയത്തിന് മുമ്പ് ഒരു പോസ്റ്റിലൂടെ അന്താരാഷ്ട്ര പങ്കാളികളോട് കൂടുതൽ വായ്പകൾ ആവശ്യപ്പെട്ടത്. പാകിസ്ഥാൻ സ്റ്റോക്ക് മാർക്കറ്റ് ഇടിഞ്ഞുപോവുന്നത് പരിഹരിക്കാനും പ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായിക്കണമെന്ന് ആണ് പോസ്റ്റിൽ ആവശ്യപ്പെട്ടത്.
എന്നാൽ എക്സ്-ൽ പാകിസ്ഥാന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഫാക്റ്റ് ചെക്കർ ഒരു സ്‌ക്രീൻഷോട്ട് പങ്കുവെച്ച് ആ പോസ്റ്റ് വ്യാജമാണെന്നും, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ആണ് ഇപ്പോൾ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്