'ഞങ്ങളുടെ ഒരു ഭാഗം ഇപ്പോഴും ഗാസയില്‍': പുതിയ വെടിനിര്‍ത്തല്‍ ആവശ്യവുമായി മോചിതരായ ഇസ്രായേലി ബന്ദികള്‍

APRIL 9, 2025, 7:18 PM

ടെല്‍ അവീവ്: 'ഈ ആഴ്ച പെസഹാ ആഘോഷങ്ങളാണ്,' ഹമാസിന്റെ നിയന്ത്രണത്തില്‍ 15 മാസമായി ഗാസയില്‍ ബന്ദികളാക്കിയ ഇസ്രായേലി സൈനികന്‍ ലിറി ആല്‍ബാഗ് കഴിഞ്ഞ വാരാന്ത്യത്തില്‍ ടെല്‍ അവീവില്‍ ഒത്തുകൂടിയ ആയിരക്കണക്കിന് ആളുകളോട് പറഞ്ഞു.

എന്നാല്‍ 59 പേര്‍ ഇപ്പോഴും ഹമാസിന്റെ നരകത്തില്‍ കഴിയുമ്പോള്‍ ഇത് എന്ത് തരത്തിലുള്ള സ്വാതന്ത്ര്യവും ആഘോഷവുമാണെന്ന് അദ്ദേഹം ചോദിക്കുന്നു. ഞങ്ങളുടെ ഒരു ഭാഗം ഇപ്പോഴും ഗാസയിലാണെന്നും സമീപ ആഴ്ചകളില്‍, ഇസ്രായേലിന്റെ ശേഷിക്കുന്ന ബന്ദികളെ തിരികെ കൊണ്ടുവരാനുള്ള നീക്കം ഉണ്ടാകണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

തളര്‍ച്ചയും മറ്റ് ശരീരിക ബുദ്ധിമുട്ടുകളും, ദുഃഖങ്ങളും ഉണ്ടായിരുന്നിട്ടും, നിരവധി മുന്‍ ബന്ദികള്‍ പ്രകടനങ്ങളിലോ നീണ്ടുനില്‍ക്കുന്ന ടിവി അഭിമുഖങ്ങളിലോ ലോക നേതാക്കളുമായുള്ള വിദേശ മീറ്റിംഗുകളിലോ വേദിയില്‍ തങ്ങളുടെ വേദനാജനകമായ സാക്ഷ്യം നല്‍കാന്‍ നിര്‍ബന്ധിതരായി. അവര്‍ സ്വന്തം അനുഭവങ്ങള്‍ വിശദീകരിക്കുകയും മറ്റുള്ളവരുടെ വിധിയെക്കുറിച്ച് ഭയം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും മാര്‍ച്ച് തുടക്കത്തില്‍ ഇസ്രായേല്‍ ഗാസയ്ക്കുള്ള എല്ലാ മാനുഷിക സഹായങ്ങളും നിര്‍ത്തലാക്കുകയും രണ്ടാഴ്ചയ്ക്ക് ശേഷം സൈനിക ആക്രമണം പുനരാരംഭിക്കുകയും ചെയ്തതിന് ശേഷം.

2023 ഒക്ടോബര്‍ 7-ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിനുശേഷം തടവിലാക്കപ്പെട്ടവരില്‍ ഇരുപത്തിനാല് പേര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. വെടിനിര്‍ത്തല്‍ തകര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നത് താങ്ങാനാവാത്തതാണെന്ന് മുന്‍ ബന്ദികള്‍ പറയുന്നു.

'ഞങ്ങള്‍ക്ക് സമയമില്ല. ഭൂമി ഞങ്ങളുടെ കാലിനടിയില്‍ കത്തുകയാണ്,' കിബ്ബട്ട്‌സ് നിര്‍ ഓസില്‍ നിന്ന് പാലസ്തീന്‍ ഇസ്ലാമിക് ജിഹാദ് തട്ടിക്കൊണ്ടുപോയി ജനുവരിയില്‍ മോചിപ്പിച്ച 80 വയസ്സുള്ള കര്‍ഷകനായ ഗാഡി മോസസ് തറപ്പിച്ചു പറഞ്ഞു, ശനിയാഴ്ച ഹോസ്റ്റേജസ് സ്‌ക്വയറില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു.

ബന്ദികളെ മോചിപ്പിക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കാന്‍ അദ്ദേഹം ഇസ്രായേല്‍ നേതാക്കളോട് ആവശ്യപ്പെട്ടു: 'പ്രധാനമന്ത്രി മിസ്റ്റര്‍ ബെഞ്ചമിന്‍ നെതന്യാഹു, അവരെ തിരികെ കൊണ്ടുവരേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam