ടെഹ്‌റാന്‍: കശ്മീര്‍, ഭീകരവാദം, ജലതര്‍ക്കങ്ങള്‍, വ്യാപാരം എന്നിവയുള്‍പ്പെടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ തന്റെ രാജ്യം വിജയിച്ചെന്നും ഷെരീഫ് അവകാശപ്പെട്ടു.
'കശ്മീര്‍ പ്രശ്‌നം, ജലപ്രശ്‌നം എന്നിവയുള്‍പ്പെടെ എല്ലാ തര്‍ക്കങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, കൂടാതെ വ്യാപാരം, ഭീകരത എന്നിവയെക്കുറിച്ചും നമ്മുടെ അയല്‍ക്കാരനുമായി സംസാരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്,' തിങ്കളാഴ്ച ഇറാന്‍ സന്ദര്‍ശിച്ച പാക് പ്രധാനമന്ത്രി പറഞ്ഞു.
ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയനൊപ്പം ടെഹ്റാനില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കവെയാണ് ഷെരീഫ് ഈ പ്രസ്താവന നടത്തിയത്. പ്രാദേശിക സമാധാനത്തിന്റെ താല്‍പ്പര്യാര്‍ത്ഥം ഇന്ത്യയുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്‍ അധിനിവേശ കാശ്മീര്‍ തിരിച്ചുനല്‍കുന്നതിനെക്കുറിച്ചും അതിര്‍ത്തി കടന്നുള്ള ഭീകരതയെക്കുറിച്ചും മാത്രമേ പാകിസ്ഥാനുമായി ചര്‍ച്ചകള്‍ നടത്തൂ എന്നാണ് ഇന്ത്യയുടെ നിലപാട്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറില്‍ സന്തുഷ്ടനാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള സെയ്ദ് അലി ഖമേനി പ്രതികരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
