ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചേര്‍ന്ന് നടത്തിയ സംയുക്ത പ്രസ്താവനയില്‍ അസന്തുഷ്ടി പ്രകടിപ്പിച്ച് പാകിസ്ഥാന്‍. ഭീകരതയ്ക്ക് പാകിസ്ഥാന്‍ പിന്തുണ നല്‍കുന്നുവെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചതാണ് ഇസ്ലാമാബാദിനെ നിരാശരാക്കിയത്. 'ഏകപക്ഷീയവും തെറ്റിദ്ധരിപ്പിക്കുന്നതും നയതന്ത്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധവുമാണ്' ഇന്ത്യ-യുഎസ് സംയുക്ത പ്രസ്താവനയെന്ന് പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് ഷഫ്ഖത് അലി ഖാന്‍ വിമര്‍ശിച്ചു.
പാക്കിസ്ഥാന്റെ ത്യാഗങ്ങള്‍ അംഗീകരിക്കാതെ ഇത്തരം പരാമര്‍ശങ്ങള്‍ പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയതില്‍ ആശ്ചര്യമുണ്ടെന്ന് ഷഫ്ഖത് അലി ഖാന്‍ പ്രതിവാര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
26/11 ഭീകരാക്രമണക്കേസിലെ പ്രതിയായ തഹാവുര്‍ റാണയെ കൈമാറാന്‍ ട്രംപ് സമ്മതിച്ചതിലൂടെ ഇന്ത്യ ഒരു പ്രധാന നയതന്ത്ര വിജയം നേടിയിരുന്നു. ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായിരുന്നു പാക് വംശജനായ റാണയുടെ കൈമാറ്റം. പ്രധാനമന്ത്രി മോദിക്കൊപ്പം ട്രംപ് ഈ തീരുമാനം പ്രഖ്യാപിച്ചതും പാകിസ്ഥാനെ നിരാശരാക്കിയിട്ടുണ്ട്. റാണയെ നിലവില്‍ ലോസ് ആഞ്ചലസിലെ തടങ്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്