ഇന്ത്യയുമായുളള വ്യാപാര ബന്ധം പാക്കിസ്ഥാൻ പുനഃസ്ഥാപിച്ചേക്കും

MARCH 25, 2024, 10:39 AM

ഇസ്ലാമാബാദ്: ഇന്ത്യയുമായുളള വ്യാപാര ബന്ധം പാക്കിസ്ഥാൻ പുനഃസ്ഥാപിച്ചേക്കുമെന്ന സൂചനകളുമായി പാക്കിസ്ഥാൻ വിദേശ കാര്യമന്ത്രി. 2019 ൽ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് ഇന്ത്യ-പാക്കിസ്ഥാൻ വ്യാപാര ബന്ധം അവസാനിച്ചത്.

 യുകെ-യൂറോപ്പ് സന്ദർശനത്തിനിടെയാണ്  പാക്കിസ്ഥാൻ വിദേശ കാര്യമന്ത്രി ഇഷാക് ദാർ  ഇത് സംബന്ധിച്ച സൂചന നൽകിയത്. 

അതേസമയം ഇന്ത്യയുമായി അനുരഞ്ജനത്തിന് ഒരുങ്ങുന്നതിന് മുമ്പ് പാകിസ്ഥാൻ ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ നിപാട്. 

vachakam
vachakam
vachakam

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ പാകിസ്ഥാൻ തങ്ങളുടെ ഉന്നത നയതന്ത്രജ്ഞനെ തിരിച്ചുവിളിക്കുകയും വ്യാപാരം അവസാനിപ്പിക്കുകയുമായിരുന്നു.

'ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനഃസ്ഥാപിക്കുന്നത് പാക്കിസ്ഥാൻ ഗൗരമായി ആലോചിക്കുന്നുണ്ട്. പാക്കിസ്ഥാനിലെ ബിസിനസ്സുകാർ അത് ആഗ്രഹിക്കുന്നുണ്ട്.' ഇഷാക് ദാർ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam