പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ ഉടന്‍ വിട്ടയയ്ക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി

APRIL 27, 2024, 7:13 PM

ടെഹ്‌റാൻ: ഇറാൻ പിടിച്ചെടുത്ത ഇസ്രായേലി കപ്പലിലെ ജീവനക്കാരെ ഉടൻ മോചിപ്പിക്കുമെന്ന് സൂചന. പോർച്ചുഗീസ് പതാകയുള്ള എംഎസ്‌സി ഏരീസിൻ്റെ ക്രൂവിനെ ഉടൻ മോചിപ്പിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അമീർ അബ്ദുള്ളാഹിയൻ പോർച്ചുഗീസ് വിദേശകാര്യ മന്ത്രി പൗലോ റാഞ്ചലിനോട് പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

"കപ്പൽ ജീവനക്കാരുടെ സ്വാതന്ത്ര്യത്തിൻ്റെ കാര്യത്തിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. അതിനാൽ, കസ്റ്റഡിയിലുള്ളവർക്ക് കോൺസുലാർ പ്രവേശനം നൽകുമെന്നും എല്ലാവരേയും വിട്ടയക്കുമെന്നും അറിയിക്കുന്നു," അബ്ദുള്ളഹിയാൻ പറഞ്ഞു. ജീവനക്കാരെ ഇറാനിലെ അംബാസഡർമാർക്ക് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ എപ്പോൾ കൈമാറുമെന്ന് വ്യക്തമല്ല.

സമുദ്ര നിയമങ്ങള്‍ ലംഘിച്ചതിനാണ് കപ്പല്‍ പിടിച്ചെടുത്തതെന്നും കപ്പലിന് ഇസ്രയേലുമായി ബന്ധമുണ്ടെന്നതില്‍ ഒരു സംശയവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം 17 അംഗ ഇന്ത്യന്‍ ജീവനക്കാരില്‍ ഏക മലയാളി യുവതി ആന്‍ ടെസ്സ ജോസഫിനെ നേരത്തെ വിട്ടയച്ചിരുന്നു.

vachakam
vachakam
vachakam

മറ്റുള്ളവരെ വിട്ടയക്കുന്നതില്‍ ചില സാങ്കേതികതകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് നേരത്തെ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കിയത്. മലയാളികളടക്കം 17 ഇന്ത്യക്കാരും, റഷ്യ, പാകിസ്താന്‍, ഫിലിപ്പൈന്‍സ്, എസ്‌തോണിയ എന്നീ രാജ്യങ്ങളിലെ ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഏപ്രില്‍ 13നാണ് എംഎസ്‌സി ഏരീസ് എന്ന ചരക്ക് കപ്പല്‍ ഇറാനിയന്‍ കമാന്‍ഡോകള്‍ പിടിച്ചെടുക്കുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam