ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സമാധാനപരമായ ഒരു രാഷ്ട്രമാണെങ്കിലും പ്രതിരോധത്തിനിടെ 'ഉചിതമായ പ്രതികരണം' നല്‍കാനുള്ള അവകാശമുണ്ടെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. രാജ്യം തങ്ങളുടെ സൈന്യത്തെ ആദരിക്കുന്നതിനായി യൂം-ഇ-തഷാക്കൂര്‍ (നന്ദി ദിനം) ആചരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.
'യൂം-ഇ-തഷാക്കൂര്‍' ആചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇസ്ലാമാബാദിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ദേശീയ പതാക ഉയര്‍ത്തി. സായുധ സേനയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും രാജ്യവ്യാപകമായി റാലികള്‍ നടത്തുകയും ചെയ്തു.
'ഉചിതമായും ഫലപ്രദമായും' പ്രതികരിച്ചതിന് അദ്ദേഹം സായുധ സേനയെ പ്രശംസിക്കുകയും രാജ്യത്തിന്റെ സൈനിക ചരിത്രത്തില്‍ ഒരു 'സുവര്‍ണ്ണ അധ്യായം' എഴുതിയതായി പറയുകയും ചെയ്തു.
അടുത്തിടെ ഇന്ത്യന്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സ്‌ക്വാഡ്രണ്‍ ലീഡര്‍ ഉസ്മാന്‍ യൂസഫിന്റെ വീട്ടിലും ഷെഹ്ബാസ് ഷെരീഫ് സന്ദര്‍ശനം നടത്തി. പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, സൈനിക മേധാവി ജനറല്‍ അസിം മുനീര്‍, വാര്‍ത്താവിനിമയ മന്ത്രി അത്താവുള്ള തരാര്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പിന്നീട്, ആക്രമണങ്ങളില്‍ പരിക്കേറ്റ സൈനികരുടെയും സാധാരണക്കാരുടെയും അവസ്ഥ പരിശോധിക്കാന്‍ അദ്ദേഹം റാവല്‍പിണ്ടിയിലെ കമ്പൈന്‍ഡ് മിലിട്ടറി ആശുപത്രി സന്ദര്‍ശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
