ബെയ്ജിങ്: ഡൊണാള്‍ഡ് ട്രംപ് ചുമത്തുന്ന ഉയര്‍ന്ന തീരുവയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ചൈന. ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ 125 ശതമാനമായി യുഎസ് ഉയര്‍ത്തിയതിന് പിന്നാലെയായിരുന്നു പ്രതികരണം.
വ്യാപാരയുദ്ധത്തിന് തങ്ങള്‍ തയ്യാറാണെന്ന പരസ്യ പ്രഖ്യാപനമാണ് ചൈന നടത്തിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. കൂടാതെ ട്രംപ് ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരെ ലോക വ്യാപാര സംഘടനയിലും ചൈന പരാതി നല്‍കിയിട്ടുണ്ട്.
ചര്‍ച്ചയ്ക്ക് യുഎസ് ഒരുക്കമാണെങ്കില്‍ ചൈനയുടെ വാതിലുകള്‍ എല്ലായ്പോഴും തുറന്നുകിടക്കും. പക്ഷേ ചര്‍ച്ചകള്‍ പരസ്പര ബഹുമാനവും സമത്വവും മുന്‍നിര്‍ത്തിയുള്ളതാകണം. സമ്മര്‍ദം, മുന്നറിയിപ്പുകള്‍, ഭീഷണി തുടങ്ങിയവയൊന്നും ചൈനയുമായി ഇടപെടുന്നതിനുള്ള ശരിയായ മാര്‍ഗങ്ങളല്ലെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയ വക്താവ് ഹീ യോങ് ക്വിയാന്‍ ്‌വ്യക്തമാക്കി. വ്യാപാരയുദ്ധത്തിനായി യുഎസ് ശഠിക്കുകയാണെങ്കില്‍ ചൈനയും അതേ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്