ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിശാ ക്ലബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 98 പേര്‍ക്ക് ദാരുണാന്ത്യം. 160ഓളം പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. സംഭവ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം നടന്നുവരികയാണ്.
ചൊവ്വാഴ്ച അര്‍ധരാത്രിയോട് കൂടിയാണ് അപകടം സംഭവിക്കുന്നത്. കായിക താരങ്ങളും രാഷ്ട്രീയക്കാരുമുള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്.
മുന്‍ ലീഗ് ബേസ്‌ബോള്‍ പിച്ചര്‍ ഓക്ടാവിയോ ഡോട്ടെലും അപകടത്തില്‍ മരിച്ചു. ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയായിരുന്നു മരണം. നൂറുകണക്കിന് ആളുകളാണ് വേദിയില്‍ പരിപാടി കാണാനായി ഉണ്ടായിരുന്നത്. മരണ സംഖ്യ ഇനിയും ഉയരാനും സാധ്യതയുണ്ടെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
മൊണ്ടെക്രിസ്റ്റിയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയുടെ ഗവര്‍ണര്‍ നെല്‍സി ക്രൂസും അപകടത്തില്‍ മരിച്ചു. ഗായകന്‍ റൂബി പെരേസ് സ്റ്റേജില്‍ പാടിക്കൊണ്ടിരിക്കുന്ന സമയത്താണ് മേല്‍ക്കൂര ഇടിഞ്ഞ് വീഴുന്നതെന്ന് അപകടം നടക്കുന്ന സമയത്തെ ദൃശ്യങ്ങളില്‍ കാണാം. റൂപിയെ കണ്ടെത്താനായിട്ടില്ല. ഒപ്പമുണ്ടായിരുന്ന സാക്‌സോ ഫോണിസ്റ്റ് മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്