ആംസ്റ്റര്‍ഡാം: ആംസ്റ്റര്‍ഡാമില്‍ ഇസ്രായേല്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ ഡച്ച് പ്രധാനമന്ത്രി ഡിക്ക് ഷൂഫ് അപലപിച്ചു. സംഭവം ഭീകരമായ യഹൂദവിരുദ്ധതയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 2024-ല്‍ നെതര്‍ലാന്‍ഡില്‍ ഇത്തരമൊരു സംഭവം ഉണ്ടായതില്‍ താന്‍ വളരെ ലജ്ജിക്കുന്നുവെന്നും ഷൂഫ് പറഞ്ഞു.
''ഇത് ഭയങ്കരമായ ജൂത വിരുദ്ധ ആക്രമണമാണ്. ഞങ്ങള്‍ സഹിക്കില്ല അത്. കുറ്റവാളികളെ ഞങ്ങള്‍ പ്രോസിക്യൂട്ട് ചെയ്യും. 2024-ല്‍ നെതര്‍ലാന്‍ഡില്‍ ഇത് സംഭവിച്ചതില്‍ ഞാന്‍ വളരെ ലജ്ജിക്കുന്നു,' ബുഡാപെസ്റ്റില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ യോഗത്തോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ നെതര്‍ലന്‍ഡ്സ് പ്രധാനമന്ത്രി പറഞ്ഞു. സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി ഉച്ചകോടിയില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് പോകുമെന്ന് ഷൂഫ് പറഞ്ഞു.
യുവേഫ യൂറോപ്പ ലീഗില്‍ മക്കാബി ടെല്‍ അവീവും അജാക്‌സും തമ്മിലുള്ള മത്സരത്തിന് ശേഷം ആംസ്റ്റര്‍ഡാമില്‍ ഡസന്‍ കണക്കിന് ഇസ്രായേലി ഫുട്‌ബോള്‍ ആരാധകരെ പലസ്തീന്‍ അനുകൂല ഗ്രൂപ്പുകള്‍ ആക്രമിക്കുകയായിരുന്നു. ഇസ്രായേല്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണ് ആക്രമണം നടന്നത്.
അക്രമത്തില്‍ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇസ്രായേലി ഫുട്‌ബോള്‍ ആരാധകര്‍ക്ക് നേരെയുണ്ടായ യഹൂദവിരുദ്ധ ആക്രമണവുമായി ബന്ധപ്പെട്ട് 62 പേരെ ഡച്ച് പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മെഡിക്കല്‍, റെസ്‌ക്യൂ ടീമുകള്‍ക്കൊപ്പം നഗരത്തിലെ ഇസ്രായേലികള്‍ക്കായി ആംസ്റ്റര്‍ഡാമിലേക്ക് രണ്ട് വിമാനങ്ങള്‍ അയയ്ക്കാന്‍ ഉത്തരവിട്ടു. നെതന്യാഹു വെള്ളിയാഴ്ച നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി ഡിക്ക് ഷൂഫുമായി ആശയവിനിമയം നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്