ടെൽ അവീവ്: ഹിസ്ബുള്ളയെ തുരത്തിയില്ലെങ്കിൽ വിനാശകരമായ യുദ്ധമുണ്ടാകുമെന്ന് ലെബനൻ ജനതക്ക് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നെതന്യാഹുവിൻ്റെ പ്രഖ്യാപനം.
ഇസ്രായേൽ സൈന്യം ഹിസ്ബുള്ളയുടെ കഴിവുകൾ പരിമിതപ്പെടുത്തിയെന്നും ആയിരക്കണക്കിന് തീവ്രവാദികളെ കൊലപ്പെടുത്തിയെന്നും നെതന്യാഹു അവകാശപ്പെട്ടു. മുൻ ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ലയുടെ പിൻഗാമിയാകാൻ സാധ്യതയുള്ള നേതാക്കളെ താൻ വധിച്ചതായി നെതന്യാഹു പറയുന്നു.
ഹാഷിം സഫീദ്ദീന്റെ മരണം സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് ഐഡിഎഫ് അറിയിക്കുന്നത്. മൂന്ന് ആഴ്ചയായി തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 1,400 പേർ കൊല്ലപ്പെട്ടതായും 12 ലക്ഷത്തോളം പേർ പലായനം ചെയ്തതായുമാണ് ലെബനൻ അധികൃതർ അറിയിക്കുന്നത്.
"ഏറ്റവും പ്രിയപ്പെട്ട ലെബനനിലെ ജനങ്ങളേ, പശ്ചിമേഷ്യയിലെ പവിഴമെന്ന് നിങ്ങളെ വിശേഷിപ്പിച്ചിരുന്ന കാലത്തെ കുറിച്ച് ഓർക്കുന്നുണ്ടോ, ഞാൻ ഓർക്കുന്നു. ഇവിടം നശിപ്പിച്ചത് തീവ്രവാദികളാണ്. ഗാസയിലേത് പോലെ നാശത്തിലേക്കും കഷ്ടപ്പാടുകളിലേക്കും നയിക്കുന്ന ഒരു നീണ്ട യുദ്ധത്തിലേക്ക് വീഴും മുമ്പ് ലെബനനെ രക്ഷിക്കാൻ നിങ്ങൾക്ക് അവസരമുണ്ട്. ലെബനനിലെ ജനങ്ങളേ, ഞാൻ നിങ്ങളോട് പറയുന്നു, ഈ യുദ്ധം അവസാനിപ്പിക്കാൻ നിങ്ങളുടെ രാജ്യത്തെ ഹിസ്ബുള്ളയിൽ നിന്ന് സ്വതന്ത്രമാക്കുക," നെതന്യാഹു വീഡിയോയിലൂടെ മുന്നറിയിപ്പ് നൽകി.
അതേസമയം ഇസ്രയേൽ നഗരമായ ഹൈഫയിലേക്ക് 135 മിസൈലുകൾ തൊടുത്തുവിട്ട് ശക്തമായ ആക്രമണം നടത്തിയിരിക്കുകയാണ് ഹിസ്ബുള്ള . സൈനിക താവളം ലക്ഷ്യമിട്ടായിരുന്നു കഴിഞ്ഞ ദിവസം നടന്ന ആക്രമണമെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഗാസയിലെ ഇസ്രയേൽ കൂട്ടക്കുരുതിക്ക് ഒരാണ്ട് തികഞ്ഞ ദിവസമാണ് ഹിസ്ബുള്ളയുടെ ആക്രമണം. ഇസ്രയേലിൻ്റെ മൂന്നാമത്തെ വലിയ നഗരമായ ഹൈഫയിലേക്ക് 135 'ഫാദി 1' മിസൈലുകളാണ് തൊടുത്തുവിട്ടത്.
ലെബനനിൽ നിലനിൽക്കുന്ന സംഘർഷത്തിൻ്റെ ആഘാതം വിനാശകരമാണെന്ന് ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയുടെ തലവൻ പറയുന്നു. കഴിഞ്ഞ വർഷം 12 ലക്ഷം പേർ പലായനം ചെയ്തതായി ലെബനൻ സർക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്. 1.80 ലക്ഷം പേർ അഭയാർഥി കേന്ദ്രങ്ങളിലും കഴിയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്