കോംഗോയിലെ ഗോമയിലെ ജയിൽ 100-ലധികം വനിതാ തടവുകാരെ ബലാത്സംഗം ചെയ്യുകയും തുടർന്ന് ജീവനോടെ ചുട്ടുകൊല്ലുകയും ചെയ്തതായി യുഎൻ. M23 വിമത ഗ്രൂപ്പിലെ പോരാളികൾ നഗരം പിടിച്ചടക്കാൻ തുടങ്ങിയതിന് ശേഷം കഴിഞ്ഞ തിങ്കളാഴ്ച നൂറുകണക്കിന് തടവുകാർ മുൻസെൻസെ ജയിലിൽ നിന്ന് അക്രമാസക്തരായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ജയിൽ ബ്രേക്ക് സമയത്ത് 167ഓളം സ്ത്രീകളെ പുരുഷ തടവുകാർ ആക്രമിച്ചതായി ആണ് യുഎൻ ആഭ്യന്തര രേഖ വ്യക്തമാക്കുന്നത്. തടവുകാർ ജയിലിന് തീയിട്ടതിനെ തുടർന്നാണ് കൂടുതൽ സ്ത്രീകളും കൊല്ലപ്പെട്ടതെന്ന് ആണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
റുവാണ്ടയുടെ പിന്തുണയുള്ള M23 കിഴക്കൻ DR കോംഗോയിലൂടെ അതിവേഗം മുന്നേറിയതിന് ശേഷം ഒരു ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന പ്രധാന നഗരമായ ഗോമ പിടിച്ചെടുത്തു. തുടർന്ന് നഗരം അരാജകത്വത്തിൽ മുങ്ങി, തെരുവുകളിൽ മൃതദേഹങ്ങൾ കിടക്കുന്നത് പതിവായി, മിസൈലുകൾ റെസിഡൻഷ്യൽ ഹോമുകൾക്ക് മുകളിലൂടെ പറക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
അതേസമയം പപുക ഉയർന്നതോടെ കെട്ടിടത്തിൽ നിന്ന് ആളുകൾ ഓടിപ്പോകുന്നത് കഴിഞ്ഞയാഴ്ചത്തെ ജയിൽ ബ്രേക്കിൽ നിന്നുള്ള ദൃശ്യങ്ങളിൽ കാണാമായിരുന്നു. കനത്ത വെടിയൊച്ചയും കേൾക്കാമായിരുന്നു. ഒരു പ്രത്യേക വീഡിയോയിൽ, രക്ഷപ്പെട്ട തടവുകാരാണെന്ന് വിശ്വസിക്കുന്ന ആളുകൾ ഗോമയുടെ തെരുവുകളിലൂടെ നടക്കുന്ന ദൃശ്യങ്ങളും കാണാമായിരുന്നു.
ഡിആർ കോംഗോയിലെ യുദ്ധത്തിൽ കുറഞ്ഞത് 2,900 പേർ കൊല്ലപ്പെട്ടു, 2,000 മൃതദേഹങ്ങൾ അടക്കം ചെയ്തു, 900 പേർ ഇപ്പോഴും നഗരത്തിലെ മോർച്ചറികളിൽ ഉണ്ടെന്ന് യുഎൻ പറയുന്നു. ഈ ആഴ്ച ആദ്യം വിമതർ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, M23 ബുധനാഴ്ച ഒരു പുതിയ ആക്രമണം ആരംഭിച്ചതായി സ്രോതസ്സുകൾ പറയുന്നു. ആക്രമണത്തിൽ ഖനന നഗരമായ ന്യാബിബ്‌വെ പിടിച്ചടക്കി എന്നും റിപ്പോർട്ടുകൾ ഉണ്ട്.
അതേസമയം, രാജ്യത്ത് നിന്ന് സമാധാന സേനയെ പിൻവലിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിക്കുമെന്ന് മലാവി അറിയിച്ചു. ഗോമയ്ക്ക് ചുറ്റുമുള്ള പോരാട്ടത്തിൽ അതിൻ്റെ മൂന്ന് സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്നാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്