ലണ്ടന്‍: ചെറിയ ബോട്ടുകളിലോ ലോറികളിലോ അനധികൃതമായി യുകെയില്‍ എത്തുന്ന കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടീഷ് പൗരത്വം നിഷേധിക്കും. ഹോം ഓഫീസിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഫെബ്രുവരി 10 മുതല്‍ നിയമവിരുദ്ധമായി യുകെയില്‍ എത്തിയ ആളുകള്‍ക്ക് സാധാരണയായി പൗരത്വം നിഷേധിക്കപ്പെടും എന്ന് ഇമിഗ്രേഷന്‍ ജീവനക്കാര്‍ക്കുള്ള 'സല്‍സ്വഭാവം' മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. അവര്‍ എപ്പോള്‍ എത്തിയെന്നത് പരിഗണിക്കാതെ ഇക്കാര്യം നടപ്പാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അപകടകരമായ രീതിയില്‍ ചെറിയ ബോട്ടില്‍ യാത്ര ചെയ്യുകയോ മറ്റ് വാഹനങ്ങളിലോ ഒളിച്ച് യാത്ര ചെയ്യുകയോ വഴി എത്തപ്പെട്ടവര്‍ ഇക്കൂട്ടത്തില്‍പ്പെടും. എന്നാല്‍ ഇക്കാര്യങ്ങളില്‍ മാത്രമായി അത് പരിമിതപ്പെടുന്നില്ലെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്