മോസ്കോ: ഇറാന്റെ ആണവ പദ്ധതിയെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ സഹായവും നൽകാൻ തയ്യാറാണെന്ന് റഷ്യ.
ഇറാനെതിരെ സൈനിക നടപടിയെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പുകൾ മേഖലയിലുടനീളം അസ്വസ്ഥതകൾ സൃഷ്ടിച്ചിരിക്കുകയാണ്. മുൻപും ഇരുവിഭാഗങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാൻ റഷ്യ മുന്നോട്ടുവന്നിരുന്നു.
"ആണവ കരാറിന്റെ വിഷയത്തിൽ ഉൾപ്പെടെ ഞങ്ങളുടെ ഇറാനിയൻ പങ്കാളികളുമായി ഞങ്ങൾ നിരന്തരം കൂടിയാലോചനകൾ നടത്തുന്നുണ്ട്," -ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തന്റെ ആദ്യ ഭരണകാലത്ത്, ഉപരോധങ്ങളിൽ ഇളവ് നൽകുന്നതിന് പകരമായി ഇറാന്റെ തർക്കത്തിലുള്ള ആണവ പദ്ധതിയിൽ ട്രംപ് കർശനമായ പരിധികൾ ഏർപ്പെടുത്തിയിരുന്നു.
ഇതിനിടെ ഇറാനും ലോകശക്തികളും തമ്മിലുള്ള 2015 ലെ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറുകയും ചെയ്തു. സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവോര്‍ജ്ജം ആവശ്യമാണെന്ന് ഇറാന്‍ ആവര്‍ത്തിച്ച് പറയുകയും ചെയ്തിട്ടുണ്ട്.
ഇറാനില്‍ ബോംബാക്രമണം നടത്തുന്നതിനെക്കുറിച്ചുള്ള ട്രംപിന്റെ പരാമര്‍ശങ്ങള്‍ ‘സാഹചര്യം സങ്കീര്‍ണ്ണമാക്കാന്‍’ മാത്രമേ സഹായിച്ചുള്ളൂവെന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്