ബര്‍ലിന്‍: ജര്‍മനിയിലെ ഹാംബുര്‍ഗ് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ കത്തി ആക്രമണത്തില്‍ 12 പേര്‍ക്ക് പരുക്ക്. ഇവരില്‍ ആറു പേരുടെ നില അതീവ ഗുരുതരവും മൂന്നു പേരുടെ നില ഗുരുതരവുമാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ 39 വയസുകാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രാദേശിക സമയം വൈകിട്ട് ആറോടെയാണ് സംഭവം. പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ആളുകളെയാണ് അക്രമി ലക്ഷ്യമിട്ടത്. അതേസമയം ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് നാല് ട്രാക്കുകള്‍ അടച്ചെന്നും ദീര്‍ഘദൂര ട്രെയിനുകള്‍ വൈകിയെന്നും അധികൃതര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
