ഗാസാ സിറ്റി: വെടിനിര്‍ത്തല്‍ക്കരാറിലെ വ്യവസ്ഥ പ്രകാരം ഗാസയിലെ പ്രധാന ഇടനാഴിയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്മാറി. വടക്കന്‍ ഗാസയുടെയും തെക്കന്‍ ഗാസയുടെയും നടുവിലായി സ്ഥിതി ചെയ്യുന്ന നെത്‌സാരിം ഇടനാഴിയില്‍ നിന്നാണ് സൈന്യം പിന്മാറിയത്.
ഗാസ യുദ്ധത്തിനിടെ ആറ് കിലോമീറ്റര്‍ നീളമുള്ള ഈ ഇടനാഴി സൈനിക മേഖലയായി ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു. ജനുവരി 19 ന് വെടിനിര്‍ത്തല്‍ക്കരാര്‍ നിലവില്‍വന്നത് മുതല്‍ ഈ മേഖലയിലൂടെ വടക്കന്‍ ഗാസയിലേക്ക് പാലസ്തീന്‍കാരെ ഇസ്രയേല്‍ സൈന്യം കടത്തിവിട്ടു തുടങ്ങിയിരുന്നു. ഇസ്രായേല്‍ സൈന്യം ഇടനാഴിയില്‍ നിന്ന് പൂര്‍ണമായി പിന്മാറുന്നതോടെ 15 മാസമായി തുടരുന്ന യാത്രാ നിയന്ത്രണത്തിന് കൂടിയാണ് അവസാനമാകുന്നത്.
ഇസ്രായേല്‍ സൈന്യം മേഖലയില്‍ നിന്ന് ഞായറാഴ്ച പൂര്‍ണമായി പിന്മാറിയെന്ന് ഹമാസും അറിയിച്ചു. സൈനിക പോസ്റ്റുകളും യുദ്ധ ടാങ്കുകളും മാറ്റി. ഇരുവശത്തേക്കുമുള്ള ഗതാഗതവും പൂര്‍ണ തോതില്‍ പുനരാരംഭിച്ചു. ബസിലും കാറിലും ട്രക്കിലും കഴുതവണ്ടികളിലുമായി ആളുകള്‍ തങ്ങളുടെ സ്വന്തംസ്ഥലത്തേക്ക് മടങ്ങുന്നതാണ് കാണാനാകുന്നതെന്നും ഹമാസ് വ്യക്തമാക്കി.
അതേസമയം കരാറിന്റെ രണ്ടാംഘട്ടം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നേരിയ പുരോഗതി മാത്രമാണ് ഇപ്പോഴുണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിനിധി സംഘത്തെ ഖത്തറിലേക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ ഉന്നതസംഘത്തെ അയക്കാത്തത് കരാറിന്റെ ഭാവി ആശങ്കയിലാക്കുന്നുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്