ടെല്‍ അവീവ്: ഇസ്രായേലിനെ ലക്ഷ്യം വച്ച് ഹമാസ് ഭീകരര്‍ സ്ഥാപിച്ച റോക്കറ്റ് ലോഞ്ചറുകള്‍ തകര്‍ത്ത് ഇസ്രായേല്‍ പ്രതിരോധ സേന. മധ്യഗാസയില്‍ സ്ഥാപിച്ച റോക്കറ്റ് ലോഞ്ചറുകളാണ് തകര്‍ത്തത്. സാധാരണക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതിനു ശേഷമായിരുന്നു ഇസ്രായേല്‍ പ്രതിരോധ സേനയുടെ ആക്രമണം.
മധ്യഗാസയില്‍ ശക്തമായ ഡ്രോണ്‍ ആക്രമണമാണ് ഇസ്രായേല്‍ നടത്തിയത്. ഇസ്രായേലിനെതിരെ ആക്രമണം ലക്ഷ്യമിട്ട് സ്ഥാപിച്ച റോക്കറ്റ് ലോഞ്ചറുകള്‍ ഇതോടെ തകര്‍ന്നടിഞ്ഞു. ഡേര്‍ അല്‍ ബലയില്‍ സ്ഥാപിച്ച റോക്കറ്റുകള്‍ പൂര്‍ണമായും തകര്‍ത്തെന്നാണ് വിവരം. ആക്രമണത്തിന് മുന്നോടിയായി പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും പ്രതിരോധ സേന വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്