ടെഹ്‌റാൻ: വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേലിന് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ്. ഇസ്രായേൽ തങ്ങളുടെ മണ്ടത്തരത്തിന് ഖേദിക്കേണ്ടി വരുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസാച്ചിയൻ പറഞ്ഞു.
ഇറാന്റെ മുന്നറിയിപ്പ് വെറുതെയാകില്ല. രാജ്യം ഒന്നിക്കണമെന്നും മസൂദ് പെസാച്ചിയൻ ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഈ കുറ്റകൃത്യത്തിന് മുന്നില്‍ ഇറാന്‍ ഒരിക്കലും നിശബ്ദരായിക്കില്ലെന്ന് സൂദ് പെസഷ്‌കിയാന്‍ പറഞ്ഞു.
ഇസ്ലാമിക് റിപ്പബ്ലിക് ഇതിനുള്ള മറുപടി നല്‍കി കഴിയുമ്പോള്‍ ഇസ്രയേല്‍ തങ്ങളുടെ മണ്ടത്തരത്തെ ഓര്‍ത്ത് പശ്ചാത്തപിക്കും. ദേശീയ മാധ്യമത്തില്‍ സംപ്രേക്ഷണം ചെയ്ത ഒരു വിഡിയോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇറാനിയന്‍ പരമോന്നത നേതാവ് അഖി ഖൊമൈനിയും ഇസ്രയേലിന് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ പേരില്‍ അവര്‍ക്ക് കയ്‌പ്പേയിറയതും വേദനിപ്പിക്കുന്നതുമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആയുധങ്ങള്‍ ഈ അക്രമികളെ ശിക്ഷിക്കാതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്