ഗാസ: ഗാസയിലെ വടക്കന്‍ മേഖലയിലും തെക്കന്‍ മേഖലയിലും വിപുലമായ കര സൈനിക നടപടികള്‍ ആരംഭിച്ച് ഇസ്രായേല്‍ സൈന്യം. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ രാത്രിയില്‍ കുറഞ്ഞത് 130 പേര്‍ കൊല്ലപ്പെട്ടതായി പാലസ്തീന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
ഖത്തറില്‍ ഇസ്രായേലും പലസ്തീന്‍ തീവ്രവാദ ഗ്രൂപ്പായ ഹമാസും തമ്മിലുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് ഇസ്രായേല്‍ സൈനിക നീക്കം സജീവമാക്കിയത്.
'ഗിഡിയോണ്‍സ് ചാരിയറ്റ്‌സ്' എന്ന് പേരിട്ട പുതിയ കരസേനാ ദൗത്യത്തെ പിന്തുണയ്ക്കുന്നതിനായി, കഴിഞ്ഞ ആഴ്ച ഗാസയിലെ 670 ലധികം ഹമാസ് കേന്ദ്രങ്ങളില്‍ പ്രാഥമിക ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഗാസ എന്‍ക്ലേവിന്റെ ചില ഭാഗങ്ങളില്‍ നിയന്ത്രണം നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്തത്. ഡസന്‍ കണക്കിന് ഹമാസ് ഭീകരരെ കൊന്നൊടുക്കിയതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു.
ഞായറാഴ്ച വരെയുള്ള ആക്രമണങ്ങളില്‍ കുറഞ്ഞത് 464 പാലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്