ദുബായ്: ബ്രിട്ടീഷ് മണ്ണിൽ ഇറാൻ ഗൂഢാലോചന നടുത്തുന്നുവെന്ന ബ്രിട്ടീഷ് സുരക്ഷാ ഉദ്യോഗസ്ഥൻ ഉന്നയിച്ച ആരോപണങ്ങൾ ടെഹ്‌റാൻ തള്ളിയെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായ്.
2022 ജനുവരി മുതൽ ഇറാൻ പിന്തുണയുള്ള 20 മാരകമായ പദ്ധതികൾ ബ്രിട്ടനിൽ തടസ്സപ്പെടുത്തിയതായി യുകെയുടെ MI5 ചാര മേധാവി ആരോപിച്ചിരുന്നു.
ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിൽ, സെക്യൂരിറ്റി സർവീസ് (എംഐ 5) ഡയറക്ടർ ജനറൽ കെൻ മക്കല്ലം, ബ്രിട്ടീഷ് മണ്ണിലെ ഗൂഢാലോചനക്ക് പിന്നിൽ ഇറാനാണെന്ന് ആരോപിച്ചു.
അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി അഭിപ്രായ സ്വാതന്ത്ര്യം മുതലെടുക്കുന്ന ഭീകരവാദ ഗ്രൂപ്പുകൾക്ക് ബ്രിട്ടീഷുകാർ ആതിഥേയത്വം വഹിക്കുന്നുവെന്ന് ബാഗായി ആരോപിച്ചു. ഇറാൻ, പശ്ചിമേഷ്യ എന്നിവയോടുള്ള തങ്ങളുടെ നയങ്ങൾ പുനഃപരിശോധിക്കാൻ ലണ്ടനോട് അദ്ദേഹം ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്