ടെഹ്‌റാൻ: ഹമാസ് നേതാക്കളായ ഖലീൽ അൽ-ഹയ്യ, മുഹമ്മദ് ദർവിഷ്, നിസാർ അവദള്ള എന്നിവരുമായി ചർച്ചകൾ നടത്തി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഗാസയിൽ അധിനിവേശം നടത്തിയ ഇസ്രായേലിന് ഒരു ലക്ഷ്യവും നേടിയെടുക്കാൻ കഴിഞ്ഞില്ലെന്നും അലി ഖമേനി പറഞ്ഞു.
"നിങ്ങൾ സയണിസ്റ്റ് ഭരണകൂടത്തെ പരാജയപ്പെടുത്തി. അത് യഥാർത്ഥത്തിൽ അമേരിക്കയുടെ പരാജയമായിരുന്നു. അവരുടെ ലക്ഷ്യങ്ങളൊന്നും നേടാൻ നിങ്ങൾ അവരെ അനുവദിച്ചില്ല. ഗാസയിലെ അധിനിവേശത്തിൽ പാലസ്തീന്റെ പ്രതിരോധം ഇസ്രായേലിനെയും യുഎസിനെയും പരാജയപ്പെടുത്തി. വെടിനിർത്തൽ കരാർ ഒരു വലിയ നേട്ടമാണ്. സർവ്വശക്തനായ ദൈവം നിങ്ങൾക്കും ഗാസയിലെ ജനങ്ങൾക്കും സമാധാനവും വിജയവും നൽകട്ടെ.
ചെറിയ കൂട്ടങ്ങള്‍ ദൈവത്തിന്റെ അനുമതിയോടെ വലിയ ഒരു കൂട്ടത്തെ മറികടന്നു എന്ന് വിശുദ്ധവാക്യത്തിലുണ്ട്. തിന്മയുടെ മേല്‍ നന്മയുടെ വിജയമാണ് ഉണ്ടായിരിക്കുന്നത്. ഗസയിലെ ജനങ്ങള്‍ ചെറുത്തുനില്‍പ്പിന് മനസ്സുള്ള എല്ലാവര്‍ക്കും ഒരു മാതൃകയായി മാറി. ഗസയ്‌ക്കെതിരായ ക്രൂരമായ അധിനിവേശം അവസാനിപ്പിക്കാനും ആയിരക്കണക്കിന് പാലസ്തീന്‍ തടവുകാരെ മോചിപ്പിക്കാനും ഇസ്രായേലിനെ നിര്‍ബന്ധിച്ച കരാര്‍ വലിയ നേട്ടമാണ്.
ഗാസയുടെ പുനർനിർമ്മാണത്തോടൊപ്പം സാംസ്കാരിക പ്രവർത്തനങ്ങളും സൈനിക പ്രവർത്തനങ്ങളും നിലവിലെ പാതയിൽ തുടരണം. പാലസ്തീൻ വിഷയത്തിൽ ഇറാന് ഒരു നിലപാടുണ്ട്. പാലസ്തീൻ ഞങ്ങളുടെ പ്രധാന പ്രശ്നമാണ്. പാലസ്തീനിന്റെ വിജയം കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു''- ആയത്തുള്ള അലി ഖമേനി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്