പത്ത് മിസൈലുകളുപയോഗിച്ച് ഇറാന്‍ ആക്രമിച്ചെന്ന് ഇസ്രയേല്‍; ഒന്നിലധികം പോര്‍മുനകളുള്ള മിസൈലുകളും ഉപയോഗിച്ചു

JUNE 19, 2025, 9:36 AM

ടെല്‍ അവീവ്: പത്ത് മിസൈലുകളുപയോഗിച്ച് ഇറാന്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ആളുകള്‍ക്ക് ഇപ്പോള്‍ അഭയകേന്ദ്രങ്ങളില്‍ നിന്ന് പുറത്തുപോകാന്‍ അനുവാദമുണ്ടെന്നും ഇസ്രയേല്‍ സൈനിക വക്താവ് പറഞ്ഞു.

ഇറാനിയന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം ഐഡിഎഫ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഇസ്രായേലിലെ ഹൈഫയിലും വടക്കന്‍ ഇസ്രായേലിലുടനീളം സൈറണുകള്‍ മുഴങ്ങിയിരുന്നു. 

ഒന്നിലധികം പോര്‍മുനകളുള്ള ഒരു മിസൈല്‍ ഇറാന്‍ ആക്രമണത്തില്‍ ഉപയോഗിച്ചതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു. ലക്ഷ്യത്തിടുത്തെത്തിയ ശേഷം പലതായി പിരിഞ്ഞ് ആക്രമണം നടത്തുന്ന മിസൈലുകളാണിവ. അയണ്‍ ഡോം പോലെയുള്ള ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ വെല്ലുവിളിക്കാന്‍ ശേഷിയുള്ളവയാണ് ഇത്തരം മിസൈലുകള്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam