ലണ്ടൻ: പടിഞ്ഞാറന്‍ ലണ്ടനിലെ പഴക്കം ചെന്ന കെട്ടിടങ്ങളിലൊന്നായ ഗ്രെന്‍ഫെല്‍ ടവര്‍ പൊളിക്കുന്നു. ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നർ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
2017 ജൂണിൽ പടിഞ്ഞാറൻ ലണ്ടനിലെ ടവർ ബ്ലോക്കിന് തീപിടിച്ച് എഴുപത്തിരണ്ട് പേർ മരിച്ചിരുന്നു.1974 ലാണ് പണികഴിപ്പിച്ചത്. കെട്ടിടത്തില്‍ 24 നിലകളിലായി 120 ഫ്‌ളാറ്റുകളാണുളളത്. തീ പിടുത്തത്തെത്തുടര്‍ന്ന് കെട്ടിടം ഏതു നിമിഷവും തകര്‍ന്നു വീഴാറായ നിലയിലായിരുന്നു.
ടവർ പൊളിക്കാനുള്ള തീരുമാനത്തെ ഭൂരിപക്ഷം പേരും പിന്തുണച്ചതായി തദ്ദേശവാസികളുടെ സംഘടനയുടെ തലവനായ മുഷ്താഖ് ലഷാരി റേഡിയോ 4 ലെ ദി വേൾഡ് ടുനൈറ്റിനോട് പറഞ്ഞു.
ടവറിന്റെ ഭാവിയെക്കുറിച്ചുള്ള നിരവധി വർഷമായി നടക്കുന്ന ചർച്ചക്കൊടുവിലാണ് ഈ തീരുമാനം. ദുരന്തത്തിന്റെ ശാശ്വത ഓർമ്മപ്പെടുത്തലായി ഇത് നിലനിൽക്കുമെന്ന് ചിലർ പ്രതീക്ഷിച്ചു. മറ്റുള്ളവർ ടവർ പൊളിച്ച് പുതിയ സ്മാരകം പണിയാനും വാദിക്കുകയുണ്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്