സിഡിയു- എസ്പിഡി കൈകോർത്തു; ജര്‍മനിയില്‍ സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാൻ ധാരണ 

APRIL 9, 2025, 8:15 PM

ബെർലിൻ: ജർമനിയില്‍ നിർദിഷ്ട ചാൻസലർ ഫ്രീഡ്രിക് മെർസിന്‍റെ യാഥാസ്ഥിതിക ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) പാർട്ടിയും മധ്യ-ഇടതു നിലപാടുകള്‍ പുലർത്തുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് (എസ്പിഡി) പാർട്ടിയും സഖ്യകക്ഷി സർക്കാർ രൂപവത്കരിക്കാൻ ധാരണയായി.

ജർമ്മനിക്കും യൂറോപ്യൻ യൂണിയനും പ്രവർത്തനക്ഷമതയുള്ള ഒരു ശക്തമായ ഗവൺമെന്റ് ഇതിലൂടെ  ലഭ്യമാകുമെന്ന പ്രതീക്ഷ  കരാറിന് ശേഷം  മെർസ് പങ്കുവച്ചു.  കാവല്‍ സർക്കാരിനെ നയിക്കുന്ന ചാൻസലർ ഒലാഫ് ഷോള്‍സിന്‍റെ പാർട്ടിയാണ് എസ്പിഡി.

ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പില്‍ സിഡിയു ഒന്നാമതെത്തിയിരുന്നെങ്കിലും സർക്കാരുണ്ടാക്കാൻ വേണ്ട സീറ്റുകളുണ്ടായിരുന്നില്ല. തീവ്ര നിലപാടുകള്‍ പുലർത്തുന്ന ഓള്‍ട്ടർനേറ്റീവ് പാർട്ടി രണ്ടാം സ്ഥാനം നേടുകയും ചെയ്തു.

vachakam
vachakam
vachakam

കുടിയേറ്റം, സമ്പദ്‌വ്യവസ്ഥ, പ്രതിരോധം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ജർമ്മനിയെ പരിഷ്കരിക്കുമെന്നും മെർസ് വാഗ്ദാനം ചെയ്തു. ഫെബ്രുവരിയിൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ ഡെമോക്രാറ്റുകൾ വിജയിച്ചതു മുതൽ ജർമ്മനിയുടെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കാൻ മെർസും സഖ്യകക്ഷികളും കടുത്ത സമ്മർദ്ദത്തിലാണ്.

അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വ്യാപാരയുദ്ധം ആരംഭിച്ച പശ്ചാത്തലത്തില്‍ സർക്കാർ രൂപവത്കരണത്തിനായുള്ള ചർച്ചകള്‍ അടുത്ത ദിവസങ്ങളില്‍ ഊർജിതമായിരുന്നു. മെർസ് ചാൻസലറായി അധികാരമേറ്റാല്‍ ട്രംപിനോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും സ്വീകരിക്കുകയെന്നാണ് സൂചന. 

ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിരോധവിഹിതം വർധിപ്പിക്കുമെന്നും മെർസ് വ്യക്തമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam