ഗാസയില്‍ വീണ്ടും കൂട്ടക്കുരുതി: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു

APRIL 9, 2025, 8:34 AM

ഗാസ: യുദ്ധക്കെടുതി നിറഞ്ഞ വടക്കൻ ഗാസ മുനമ്പിലെ ഒരു ജനവാസ മേഖലയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു.

എട്ട് സ്ത്രീകളും എട്ട് കുട്ടികളും മരിച്ചവരിൽ ഉൾപ്പെട്ടതായി പ്രാദേശിക ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഗാസ നഗരത്തിലെ ഷിജയ പരിസരത്തുള്ള നാല് നില കെട്ടിടത്തിലാണ് ആക്രമണം നടന്നത്.

അൽ-അഹ്ലി ആശുപത്രി ആദ്യം മരണസംഖ്യ 23 ആയി റിപ്പോർട്ട് ചെയ്തു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷാപ്രവർത്തകർ തിരയുകയാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ അടിയന്തര സേവനങ്ങൾ അറിയിച്ചു. 

vachakam
vachakam
vachakam

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഗാസയില്‍ വീണ്ടും സംഘർഷം രൂക്ഷമാകുന്നത് അന്താരാഷ്ട്ര തലത്തിലും ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഇരു വിഭാഗവും ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ മേഖലയിലെ സമാധാനം അകലെയാണെന്ന് വിലയിരുത്തപ്പെടുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam