ലോകത്തെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ്; മലയാളികളില്‍ എം.എ യൂസഫലി ഒന്നാമത്

APRIL 2, 2024, 9:25 PM

അബുദാബി: 2024 ലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ് മാസിക. ലൂയിസ് വിറ്റണ്‍ ഉടമ ബെര്‍ണാഡ് അര്‍നാള്‍ട്ടാണ് പട്ടികയില്‍ ഒന്നാമത്. 233 ബില്യന്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഇലോണ്‍ മസ്‌ക് 195 ബില്യന്‍ ഡോളര്‍ ആസ്തിയുമായി രണ്ടാം സ്ഥാനത്തും ജെഫ് ബെസോസ് 194 ബില്യന്‍ ഡോളര്‍ ആസ്തിയുമായി മൂന്നാം സ്ഥാനത്തും എത്തി.

116 ബില്യന്‍ ഡോളര്‍ ആസ്തിയോടെ മുകേഷ് അംബാനി ആഗോള ധനികരില്‍ ഒമ്പതാം സ്ഥാനത്താണ്. ഗൗതം അദാനിയാണ് ഇന്ത്യയിലെ അതിസമ്പന്നരില്‍ രണ്ടാമന്‍. പട്ടികയില്‍ ആകെ 12 മലയാളികള്‍ ഇടംപിടിച്ചു. ശതകോടീശ്വരന്മാരായ മലയാളികളില്‍ ലുലു ഗ്രൂപ്പ് ഉടമ എം.എ യൂസഫലി വീണ്ടും ഒന്നാമതെത്തി. പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനക്കാരും ഗള്‍ഫിലെ മലയാളി വ്യവസായികളാണ്. ശതകോടീശ്വര പട്ടികയില്‍ ആദ്യമായി ഒരു മലയാളി വനിതയും ഇടം നേടിയിട്ടുണ്ട്.

എം.എ യൂസഫലിക്ക് 7.6 ബില്യന്‍ ഡോളര്‍ ആസ്തിയാണുള്ളത്. ആഗോള തലത്തില്‍ കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 497-ല്‍ നിന്നും 344 സ്ഥാനത്തെത്തി. 2023-ല്‍ യൂസഫലിയുടെ ആസ്തി 7.1 ബില്യന്‍ ഡോളര്‍ ആയിരുന്നു. ജോയ് ആലുക്കാസ് (4.4 ബില്യന്‍ ഡോളര്‍), ഡോ. ഷംഷീര്‍ വയലില്‍ (3.5 ബില്യന്‍ ഡോളര്‍), രവി പിള്ള (3.3 ബില്യന്‍ ഡോളര്‍), സണ്ണി വര്‍ക്കി (3.3 ബില്യന്‍ ഡോളര്‍) എന്നിവര്‍ രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍ ഇടംപിടിച്ചു.

1.3 ബില്യന്‍ ഡോളര്‍ ആസ്തിയോടെ സാറ ജോര്‍ജ് മുത്തൂറ്റാണ് പട്ടികയിലെ സമ്പന്ന വനിത.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam