മാഡ്രിഡ്: യൂറോപ്പ് കണ്ടതില്‍വച്ച് ഏറ്റവും വലിയ ചുഴലിക്കാറ്റിനും വെള്ളപ്പൊക്കത്തിനുമാണ് സ്‌പെയിന്‍ സാക്ഷ്യം വഹിക്കുന്നത്. ദുരന്തത്തില്‍ ഇതുവരെ 158 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
കഴിഞ്ഞ അഞ്ച് നൂറ്റാണ്ടിനിടെ യൂറോപ്പിലുണ്ടായ ഏറ്റവും വലിയ ദുരന്തമായാണ് ഇതിനെ കാണക്കാക്കുന്നത്. തെരുവുകളില്‍ കാറുകള്‍ ഒഴുകിപ്പോകുന്നതും കെട്ടിടങ്ങളില്‍ വെള്ളം അടിച്ചുകയറുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വെള്ളപ്പൊക്കത്തില്‍ പാലങ്ങളും റോഡുകളും തകര്‍ന്നത് രക്ഷാ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. ഒരു വര്‍ഷം ലഭിക്കേണ്ട മഴയാണ് വലെന്‍സിയ പ്രദേശത്ത് എട്ടുമണിക്കൂറിനിടെ പെയ്തത്. സ്‌പെയിനിന്റെ ചരിത്രത്തിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.
2021-ല്‍ ജര്‍മനിയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തില്‍ 185 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഇതിനുമുന്‍പ് 1970-ല്‍ 209 പേര്‍ റൊമേനിയയിലും 1967-ല്‍ 500 പേര്‍ പോര്‍ച്ചുഗലിലും വെള്ളപ്പൊക്കത്തില്‍ മരണമടഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്