ജറുസലേം: യോവ് ഗാലാൻ്റിനെ പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തൻ്റെ വിശ്വസ്തനായ ഇസ്രായേൽ കാറ്റ്സിനെ പുതിയ പ്രതിരോധ മന്ത്രിയായി നിയമിച്ചു.
നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടി നേതാവായ കാറ്റ്‌സ് 1998 മുതല്‍ ഇസ്രായേല്‍ പാർലമെന്റ് അംഗമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കൃഷി, ഗതാഗതം, ഇന്റലിജൻസ്, ധനകാര്യം, ഊർജം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയായിട്ടുണ്ട്. 2019ലാണ് അദ്ദേഹം വിദേശകാര്യ മന്ത്രിയായി അധികാരമേറ്റത്.
വിദേശകാര്യ മന്ത്രിയെന്ന നിലയിൽ, അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചുള്ള തൻ്റെ ഉറച്ച നിലപാടിൻ്റെ പേരിൽ അദ്ദേഹം വാർത്തകളിൽ ഇടംനേടി. ഇറാൻ ഇസ്രായേലില്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ അപലപിക്കുന്നതില്‍ ഗുട്ടറസ് ഇരട്ടത്താപ്പ് കാണിച്ചുവെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ വിലക്കിയത്.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ നിയമനടപടി സ്വീകരിക്കാനും കാറ്റ്‌സ് നിർദേശിച്ചിരുന്നു
ഗാസയിലെ വംശഹത്യയുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും നെതന്യാഹുവും മുൻ പ്രതിരോധമന്ത്രി ഗാലൻ്റും തമ്മിൽ ഭിന്നത ഉണ്ടായിരുന്നു. സൈനിക നടപടി കൊണ്ട് മാത്രം പാലസ്തീൻ-ഇസ്രായേൽ പ്രശ്നം പരിഹരിക്കാനാകില്ലെന്നും ബന്ദികളെ മോചിപ്പിക്കുന്നതടക്കമുള്ള നയതന്ത്ര നീക്കങ്ങൾ ഉണ്ടായാൽ മാത്രമേ അത് സാധ്യമാകൂ എന്നും ഗാലൻ്റ് പറഞ്ഞിരുന്നു.
ബന്ദികളുടെ ബന്ധുക്കളുമായും ഗാലൻ്റ് പതിവായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ആക്രമണം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ചയുടെ ആവശ്യമില്ലെന്ന നിലപാടിലാണ് നെതന്യാഹു. എന്നാല്‍ ആക്രമണം അവസാനിപ്പിച്ചുകൊണ്ടുള്ള ഒരു ചർച്ചയും വേണ്ടെന്ന നിലപാടിലാണ് നെതന്യാഹു. ഗാലന്റിനെ പ്രതിരോധമന്ത്രിസ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ഇസ്രായേലില്‍ വൻ പ്രതിഷേധമുയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്