കീവ് : ഉത്തരകൊറിയൻ സൈനികരും ഉക്രേനിയൻ സൈനികരും തമ്മിൽ ആദ്യമായി ഏറ്റുമുട്ടിയതായി ഉക്രെയ്‌നിലെ ഉന്നത ഉദ്യോഗസ്ഥർ.
ദക്ഷിണ കൊറിയൻ ബ്രോഡ്കാസ്റ്ററായ കെബിഎസിന് നൽകിയ അഭിമുഖത്തിൽ, ഉത്തരകൊറിയൻ സൈനികരുടെ ഒരു ചെറിയ സംഘം ആക്രമിക്കപ്പെട്ടതായി ഉക്രേനിയൻ പ്രതിരോധ മന്ത്രി റസ്റ്റെം ഉമെറോവ് പറഞ്ഞു.
ഉത്തരകൊറിയയുമായുള്ള ഏറ്റുമുട്ടൽ ലോകത്ത് അസ്ഥിരതയുടെ പുതിയ അധ്യായം തുറക്കുന്നുവെന്ന് ഉക്രെയ്ൻ നേതാവ് വോളോഡിമർ സെലെൻസ്കി പറഞ്ഞു.
അതേസമയം കുർസ്ക് അതിർത്തി മേഖലയിൽ ഏകദേശം 11,000 ഉത്തരകൊറിയൻ സൈനികർ ഉണ്ടായിരുന്നതായി ഉക്രെയ്ൻ പറയുന്നു. റഷ്യയുടെ യുദ്ധത്തിൽ ഉത്തരകൊറിയൻ സൈനികർ ഉൾപ്പെട്ടതിൻ്റെ തെളിവുകൾ കണ്ടതായി ദക്ഷിണ കൊറിയൻ, യുഎസ് രഹസ്യാന്വേഷണ വിഭാഗവും നാറ്റോയും ആവർത്തിച്ച് പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം അവസാനം, ഉക്രെയ്നിൽ നിന്ന് ഉത്തര കൊറിയൻ സൈനികരെ ഉടൻ പിൻവലിക്കാൻ ആവശ്യപ്പെട്ട് സിയോൾ റഷ്യയുടെ അംബാസഡറെ വിളിപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്