ട്രംപ് അമേരിക്കൻ പ്രസിഡൻ്റ് പദത്തിലേക്ക് എത്തിയതോടെ ഇറാൻ്റെ കറൻസി എക്കാലത്തെയും താഴ്ന്ന നിലയിൽ. ടെഹ്‌റാന് മുന്നിലുള്ള പുതിയ വെല്ലുവിളികളെ ആണ് സൂചിപ്പിക്കുന്നത് എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
ഡോളറിനെതിരെ 703,000 റിയാലിലാണ് വ്യാപാരം നടന്നതെന്നാണ് ടെഹ്‌റാനിലെ വ്യാപാരികൾ വ്യക്തമാക്കുന്നത്. അതേസമയം ഇറാൻ്റെ സെൻട്രൽ ബാങ്ക് മുൻകാലങ്ങളിൽ ചെയ്തതുപോലെ, നിരക്ക് മെച്ചപ്പെടുത്താനുള്ള ശ്രമമെന്ന നിലയിൽ കൂടുതൽ ഹാർഡ് കറൻസികൾ വിപണിയിൽ നിറച്ചേക്കാം എന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
“നമുക്ക് അനുകൂലമല്ലാതെ കാര്യങ്ങൾ മോശമാകും. നമ്മുടെ സമ്പദ്‌വ്യവസ്ഥയും സാമൂഹിക സാഹചര്യവും തീർച്ചയായും വഷളാകും ” എന്നാണ് ഇതിനെ കുറിച്ച് 22 കാരനായ വിദ്യാർത്ഥി അമീർ അഘേയാൻ പ്രതികരിച്ചത്.
2015ൽ, ലോകശക്തികളുമായുള്ള ഇറാൻ്റെ ആണവ കരാറിൻ്റെ സമയത്ത്, $1 ന്റെ മൂല്യം റിയാൽ 32,000 മുതൽ വരെയായിരുന്നു. ജൂലൈ 30-ന് പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദിവസം, നിരക്ക് 584,000 വരെയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്