ബെയ്‌റൂട്ട്: തെക്കന്‍ ലെബനനിലെ സിഡോണിന് സമീപം ഞായറാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സിഡോണിനടുത്തുള്ള ജനസാന്ദ്രതയുള്ള പ്രദേശമായ ഹാരെറ്റ് സൈദയിലാണ് ആക്രമണമുണ്ടായതെന്ന് ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വടക്കന്‍ അതിര്‍ത്തി സന്ദര്‍ശിക്കുന്നതിനിടെയാണ് വ്യോമാക്രമണം. ഹാരെറ്റ് സൈദയിലോ തെക്കന്‍ ലെബനനിലോ ആക്രമണത്തിന് മുമ്പ് ഇസ്രായേല്‍ പലായനം ചെയ്യാനുള്ള മുന്നറിയിപ്പുകളൊന്നും നല്‍കിയിരുന്നില്ല.
ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണം നടത്തുമെന്ന ഇസ്രായേലിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് കിഴക്കന്‍ ലെബനനിലെ സമീപകാല ആക്രമണങ്ങള്‍. ലെബനന്‍ അതിര്‍ത്തിയിലേക്കുള്ള സന്ദര്‍ശനം നെതന്യാഹുവിന്റെ ഓഫീസ് സ്ഥിരീകരിച്ചു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹം അതിര്‍ത്തിയിലെത്തുന്നത്.
ഞായറാഴ്ച ലെബനനില്‍ നിന്ന് ഇസ്രായേലിലേക്ക് 100 ലധികം മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ഇസ്രായേല്‍ സൈന്യം പറഞ്ഞതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്