അബുജ: മുൻകാമുകനോടുളള പക തീർക്കാൻ പെണ്കുട്ടിയുണ്ടാക്കിയ വിഷം കലർന്ന പെപ്പർ സൂപ്പ് കഴിച്ച അഞ്ച് പേർക്ക് ദാരുണാന്ത്യം. നൈജീരിയയിലെ എഡോ സ്റ്റേറ്റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്.
സംഭവത്തില്‍ കാമുകി ഐഷാ സുലൈമാനെ (16) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ കാമുകൻ ഇമ്മാനുവല്‍ എലോജിയും (19)നാല് സുഹൃത്തുക്കളുമാണ് കൊല്ലപ്പെട്ടത്.
കുടുംബാംഗങ്ങളെ നാളുകളായി പുറത്ത് കാണാതിരുന്നതിനെ തുടർന്ന് പ്രദേശവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ പ്രതികാര കഥ പുറത്തുവന്നത്. മുൻ കാമുകനോടുളള പക തീർക്കാൻ വേണ്ടിയാണ് പെപ്പർ സൂപ്പില്‍ യുവതി വിഷം കലർത്തിയത്. യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് ചോദ്യം ചെയ്യലില്‍ പ്രതി മൊഴി നല്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്