ടെൽ അവീവ്: ഇസ്രായേലിലെ ഏറ്റവും വലിയ വിമാനത്താവളത്തിൽ വീണ്ടും ഹിസ്ബുള്ള ആക്രമണം. ബെർ ഗുരിയോൺ വിമാനത്താവളത്തിന് നേരെയാണ് മിസൈൽ ആക്രമണം നടന്നത്.
ടെൽ അവീവിലെ വിമാനത്താവളത്തിന് സമീപമുള്ള സൈനിക താവളത്തിന് നേരെ ആക്രമണം നടത്തിയതായി ഹിസ്ബുള്ള അറിയിച്ചു. ആഴ്ചകൾക്കുമുമ്പ്, ബെഞ്ചമിൻ നെതന്യാഹു യുഎസ് സന്ദർശനം കഴിഞ്ഞ് മടങ്ങുംവഴി ബെൻ ഗുറിയോൺ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹിസ്ബുള്ള വ്യോമാക്രമണം നടത്തിയിരുന്നു.
കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ടെൽ അവീവിൽ പത്ത് മിസൈലുകൾ തൊടുത്തുവിട്ടതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. വിമാനത്താവളത്തിൻ്റെ തുറസ്സായ സ്ഥലത്താണ് മിസൈലുകളിലൊന്ന് പതിച്ചതെന്നാണ് റിപ്പോർട്ട്.
ഇസ്രായേലിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം കൂടിയാണ് ബെൻ ഗുരിയോൻ. പ്രതിവർഷം രണ്ടു കോടിയിലേറെ പേരാണ് ഇതുവഴി യാത്ര ചെയ്യുന്നത്. എന്നാല്‍, ഗസ്സയില്‍ ആക്രമണം ആരംഭിച്ച ശേഷം നിരവധി വിമാന കമ്ബനികള്‍ ബെന്‍ ഗുരിയോനിലേക്കുള്ള സർവീസ് റദ്ദാക്കിയിരുന്നു.
ഇന്നത്തെ ഹിസ്ബുല്ല ആക്രമണം വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. പതിവുപോലെ പ്രവര്‍ത്തനം തുടരുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടു. ഇവിടെ വാഹന പാർക്കിങ് കേന്ദ്രത്തിൽ വലിയ ഗർത്തം രൂപപ്പെട്ടതായി ‘ദ ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്