തൃശൂര്‍: തൃശൂര്‍ പൂരത്തിന് ആംബുലന്‍സില്‍ വന്നതിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ്. സിപിഐ നേതാവായ അഡ്വ. സുമേഷ് നല്കിയ പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചെന്നുകാട്ടി ഇന്ന് പുലര്‍ച്ചെയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
പൂരത്തിന് ആംബുലന്‍സില്‍ വന്ന കാര്യം ആദ്യം തള്ളിപ്പറഞ്ഞ സുരേഷ് ഗോപി പിന്നീട് ആംബുലന്‍സിലെത്തിയതായി സമ്മതിക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയുമായി ബന്ധപ്പെട്ട് നിലവില്‍ രണ്ട് പരാതികളാണുള്ളത്. ഇതില്‍ ഒരെണ്ണം പൊലീസും മറ്റൊന്ന് മോട്ടോര്‍ വാഹന വകുപ്പുമാണ് അന്വേഷിച്ചു വരുന്നത്.
ഐപിസി 279, 34 വകുപ്പുകള്‍, മോട്ടോര്‍ വാഹന നിയമം 179, 184, 188, 192 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. സുരേഷ് ഗോപിക്ക് പുറമെ അഭിജിത് നായര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തു. ജനത്തിരക്കിനിടെ മനുഷ്യജീവന് ഹാനി വരാന്‍ സാധ്യതയുള്ള തരത്തില്‍ ആംബുലന്‍സ് സഞ്ചരിച്ചു. രോഗികളെ മാത്രം കൊണ്ടുപോകാന്‍ അനുവാദമുള്ള ആംബുലന്‍സ് ദുരുപയോഗം ചെയ്തുവെന്നും എഫ്ഐആര്‍ പറയുന്നു. നേരത്തെ തൃശൂര്‍ സ്വദേശിയായ അഭിഭാഷകന് നല്കിയ പരാതിയില്‍ അന്വേഷണം നടത്തിവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്