പ്രളയ മുന്നറിയിപ്പ് നൽകിയില്ല;  സ്പാനിഷ് രാജാവിനും രാജ്ഞിക്കും നേരെ ദുരിതബാധിതരുടെ ചെളിയേറ്

NOVEMBER 4, 2024, 9:39 AM

വലൻസിയ: സ്പെയിനിലെ വെള്ളപ്പൊക്കത്തിൽ തകർന്ന വലൻസിയ സന്ദർശിക്കുന്നതിനിടെ രാജാവും രാജ്ഞിയും നേരെ പ്രതിഷേധം. പ്രതിഷേധ സൂചകമായി സ്പാനിഷ് രാജാവായ ഫിലിപ്പെയ്ക്കും ലെറ്റിസിയ രാജ്ഞിക്കും നേരെ ആളുകൾ കല്ലും ചെളിയും എറിഞ്ഞു.

അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാത്തതും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകുന്നതിലെ കാലതാമസവുമാണ് ജനരോഷത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.

ഞായറാഴ്ചയോടെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 217 ആയി ഉയർന്നു.നിരവധി പേരെ കാണാതായിട്ടുണ്ട്. മെഡിറ്ററേനിയൻ തീരത്തെ വലെൻസിയ മേഖലയിലാണ് സ്ഥിരീകരിച്ച മരണങ്ങളെല്ലാം. രാജകീയ പ്രതിനിധി സംഘം സന്ദർശിച്ച പട്ടണമായ പിപോർട്ടയിൽ 62 മരണങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

vachakam
vachakam
vachakam

സ്‌പെയിനിൻ്റെ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും വലൻസിയൻ പ്രാദേശിക ഗവൺമെൻ്റിൻ്റെ തലവൻ കാർലോസ് മാസോണും രാജകീയ ദമ്പതികൾക്കൊപ്പം സന്ദർശനത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ ജനക്കൂട്ടത്തിൻ്റെ പ്രതികരണത്തെ തുടർന്ന് അവരെ വേഗത്തിൽ ഒഴിപ്പിക്കുകയായിരുന്നു. 

ഇവർ സഞ്ചരിച്ച കാറിന് നേരെയും അക്രമണം നടന്നു. കാറിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. പ്രതിഷേധക്കാർ ചുറ്റും തടിച്ച് കൂടിയതിനാൽ ഇവരെ സംരക്ഷിക്കാൻ സൈനികർ വല്ലാതെ ബുദ്ധിമുട്ടുന്നതായി പുറത്തു വരുന്ന ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്.

വെള്ളപ്പൊക്കം ബാധിച്ച വലൻസിയ പ്രവിശ്യയിലെ മറ്റൊരു പട്ടണമായ ചിവയിലേക്ക് സന്ദർശനം തീരുമാനിച്ചിരന്നെങ്കിലും പ്രതിഷേധാവസ്ഥ കണക്കിലെടുത്ത് അത് മാറ്റി വെക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam