സോള്‍: ഉക്രെയ്നെതിരായ പോരാട്ടത്തില്‍ വിജയം നേടുന്നത് വരെ തങ്ങള്‍ റഷ്യയെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് ഉത്തരകൊറിയ. വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി ചോ സണ്‍ ഹുയിറഷ്യന്‍ മോസ്‌കോയില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രതികരണം ഉണ്ടായത്.
അമേരിക്കയും ദക്ഷിണ കൊറിയയും ഉത്തരകൊറിയയ്ക്കെതിരെ ആണവാക്രമണം നടത്താന്‍ പദ്ധതിയിടുന്നതായും ചോ സണ്‍ ഹുയി ആരോപിച്ചു. ഇരുകൂട്ടരും തമ്മിലുള്ള ബന്ധം സൈനിക സഹകരണത്തിലൂടെ പുതിയ തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. റഷ്യയുടെ സൈന്യവും ജനങ്ങളും അവരുടെ രാജ്യത്തിന്റെ പരമാധികാരവും, സുരക്ഷാ താത്പര്യങ്ങളും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തില്‍ വിജയം നേടുക തന്നെ ചെയ്യും. ആ വിജയം നേടുന്ന അവസാന ദിവസം വരെയും തങ്ങള്‍ റഷ്യയുടെ സൈനികര്‍ക്കൊപ്പം അടിയുറച്ച് നില്‍ക്കുമെന്ന് ഉറപ്പ് നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നും ഉയരുന്ന ഭീഷണികള്‍ കൊറിയന്‍ അതിര്‍ത്തിയിലെ നിലവിലെ സാഹചര്യത്തെ ഏത് നിമിഷവും മാറ്റി മറിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. അതുകൊണ്ട് തന്നെ ആണവ ശേഖരം വര്‍ദ്ധിപ്പിക്കേണ്ടത് ഉത്തരകൊറിയയെ സംബന്ധിച്ച് അത്യാവശ്യമായി മാറിയിരിക്കുകയാണ്. പ്രതികൂല സാഹചര്യങ്ങള്‍ ഉത്തരകൊറിയയെ ഭയപ്പെടുത്താറില്ല. ആവശ്യമെങ്കില്‍ ആണവ ആക്രമണം നടത്താനും മടിയ്ക്കില്ലെന്ന് ചോ പറഞ്ഞു.
ഉക്രെയ്ന്‍ അതിര്‍ത്തികളിലായി ആയിരക്കണക്കിന് ഉത്തരകൊറിയന്‍ സൈനികര്‍ നിലയുറപ്പിച്ചിരിക്കുകയാണെന്നും ഇവരെ യുദ്ധത്തിനായി വിന്യസിച്ചിരിക്കുകയാണെന്നുമുള്ള ആരോപണം അമേരിക്ക ഉന്നയിച്ചിരുന്നു. അതേസമയം കഴിഞ്ഞ ദിവസം ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണ വിക്ഷേപണം നടത്തിയിരുന്നു. ദീര്‍ഘദൂര ഭൂഖണ്ഡാന്തര മിസൈലാണ് ഉത്തരകൊറിയ അയച്ചതെന്നും ഇത് അമേരിക്കയെ ലക്ഷ്യമിട്ടുള്ളതാണെന്നും ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു. വിക്ഷേപണം സ്ഥിരീകരിച്ചുള്ള പ്രസ്താവന ഉത്തരകൊറിയയും പുറത്ത് വിട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്