ബെർലിൻ: ജർമൻ ധനമന്ത്രി ക്രിസ്റ്റ്യൻ ലിൻഡ്‌നറെ പുറത്താക്കി ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്. ജനുവരിയിൽ സർക്കാർ പാർലമെൻ്ററി വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് ഷോൾസ് പറഞ്ഞു.
സർക്കാരിൻ്റെ ജനപ്രീതി കുറയുകയും, ബജറ്റ് നയത്തെയും ജർമ്മനിയുടെ സാമ്പത്തിക ദിശയെയും ചൊല്ലിയുള്ള മാസങ്ങൾ നീണ്ട തർക്കത്തിനും പിന്നാലെയാണ് ധനമന്ത്രിയുടെ പുറത്താക്കൽ. അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.
ഫ്രീ ഡെമോക്രാറ്റ്‌സ് (എഫ്‌ഡിപി) പാർട്ടി നേതാവാണ് ധനമന്ത്രി ക്രിസ്റ്റ്യൻ ലിൻഡ്‌നർ. പുറത്താക്കിയ ശേഷം ഷോൾസ് തൻ്റെ സോഷ്യൽ ഡെമോക്രാറ്റുകൾക്കൊപ്പം ഒറ്റയ്‌ക്കോ അല്ലെങ്കിൽ രണ്ടാമത്തെ വലിയ പാർട്ടിയായ ഗ്രീൻസിനൊപ്പമോ ഒരു ന്യൂനപക്ഷ സർക്കാരിനെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
“നമ്മുടെ രാജ്യത്തിന് ആവശ്യമായ തീരുമാനങ്ങൾ എടുക്കാൻ ശക്തിയുള്ള, പ്രവർത്തിക്കാൻ കഴിവുള്ള ഒരു സർക്കാരാണ് ഞങ്ങൾക്ക് വേണ്ടത്,” ഷോൾസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്