വാഷിംഗ്ടൺ ഡിസി: അഞ്ച് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ഇന്ത്യൻ വംശജയായ നാസ ശാസ്ത്രജ്ഞ സുനിത വില്യംസിൻ്റെ ആരോഗ്യനിലയിൽ ആശങ്ക.
പുതിയ ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സുനിതയുടെ ആരോഗ്യനില സംബന്ധിച്ച് നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചിത്രങ്ങളിൽ സുനിത വളരെ ക്ഷീണിതയായി കാണപ്പെടുന്നുവെന്നും ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
ഏതാനും മാസങ്ങൾ കൂടി ബഹിരാകാശ നിലയത്തിൽ ചെലവഴിച്ച ശേഷമേ സുനിതയ്ക്ക് ഭൂമിയിലേക്ക് മടങ്ങാനാകൂ. ഈ സാഹചര്യത്തിൽ സുനിതയുടെ ആരോഗ്യനിലയിൽ ആശങ്കയുണ്ട്.
പുതിയ ചിത്രങ്ങളില്‍ സുനിതയെ ക്ഷീണിതയായും ഭാരക്കുറവുള്ളയാളായുമാണ് കാണുന്നതെന്ന് സിയാറ്റിലിലെ ഡോക്ടറായ വിനയ് ഗുപ്ത പറയുന്നു. മർദമുള്ള കാബിനുള്ളില്‍ മാസങ്ങളായി തുടർച്ചയായി കഴിയേണ്ടിവരുന്നയാള്‍ക്ക് സംഭവിക്കാവുന്ന മാറ്റങ്ങള്‍ സുനിതയില്‍ കാണാനാകും. കവിളുകള്‍ പതിവിലും കുഴിഞ്ഞിട്ടുണ്ട്. മൊത്തത്തിലുള്ള ശരീരഭാരം കുറയുന്നവരിലാണ് ഇങ്ങനെ കാണുക.
സുനിത വില്യംസും സഹയാത്രികൻ ബാരി വിൽമോറും എട്ട് ദിവസത്തെ ദൗത്യത്തിനായാണ് ജൂണിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. തിരികെ വരേണ്ടിയിരുന്ന ബോയിംഗ് സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക തകരാറും ഹീലിയം ചോർച്ചയും കാരണം ഇരുവരും ബഹിരാകാശ നിലയത്തിൽ കുടുങ്ങുകയായിരുന്നു.
സുനിത വില്യംസും ബുച്ച് വില്‍മോറും 2025 ഫെബ്രുവരി വരെ ബഹിരാകാശ നിലയത്തില്‍ തുടരേണ്ടിവരും. ഫെബ്രുവരിയില്‍ സ്പേസ് എക്സിന്‍റെ ക്രൂ-9 പേടകത്തിലായിരിക്കും ഇവർ ഭൂമിയിലേക്ക് മടങ്ങുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്