ജെറുസലേം: ഞായറാഴ്ച സിറിയയിലേക്ക് നടത്തിയ ഗ്രൗണ്ട് റെയ്ഡില്‍ ഇറാനിയന്‍ ശൃംഖലയില്‍ ഉള്‍പ്പെട്ട ഒരു സിറിയന്‍ പൗരനെ പിടികൂടിയതായി ഇസ്രായേല്‍ സൈന്യം. നിലവിലെ യുദ്ധത്തില്‍ ഇതാദ്യമായാണ് ഇസ്രായേല്‍ സിറിയയിലേക്ക് സൈന്യത്തെ അയക്കുന്നത്. പ്രഖ്യാപനം സിറിയ സ്ഥിരീകരിച്ചിട്ടില്ല.
ലെബനനിലെ ഹിസ്ബുള്ള അംഗങ്ങളെയും ഹിസ്ബുള്ളയുടെയും സിറിയയുടെയും അടുത്ത സഖ്യകക്ഷിയായ ഇറാനില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ഇസ്രായേല്‍ കഴിഞ്ഞ ഒരു വര്‍ഷമായി സിറിയയില്‍ പലതവണ വ്യോമാക്രമണം നടത്തിയിരുന്നു.
സിറിയയില്‍ എവിടെയാണ് റെയ്ഡ് നടന്നതെന്നോ എപ്പോഴാണെന്നോ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല. അലി സുലൈമാന്‍ അല്‍-അസ്സി എന്ന വ്യക്തിയാണ് പിടിയിലായത്. തെക്കന്‍ സിറിയന്‍ മേഖലയായ സൈദയിലാണ് താമസിച്ചിരുന്ന ഇയാള്‍ മാസങ്ങളായി സൈനിക നിരീക്ഷണത്തിലായിരുന്നുവെന്നും സിറിയയുമായുള്ള അതിര്‍ത്തിക്കടുത്ത് ഇസ്രയേല്‍ പിടിച്ചടക്കിയ ഗോലാന്‍ കുന്നുകളുടെ പ്രദേശങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇറാനിയന്‍ പരിപാടികളില്‍ ഏര്‍പ്പെട്ടിരുന്നതായും അതില്‍ പറയുന്നു.
സിറിയ വഴി ലെബനനിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ഇറാനിയന്‍ ആയുധങ്ങള്‍ വഴി ഹിസ്ബുള്ളയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ നിന്ന് തടയാനാണ് തന്റെ ശ്രദ്ധയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്