ജറുസലേം: ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മന്ത്രിസഭയില്‍നിന്ന് പുറത്താക്കി. രാജ്യത്തിന്റെ നിലവിലെ സൈനിക ഓപ്പറേഷനുകള്‍ കൈകാര്യംചെയ്യുന്നതില്‍ അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
നിലവിലെ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ആണ് പുതിയ പ്രതിരോധ മന്ത്രി. കാറ്റ്‌സിന് പകരം ഗിദിയോന്‍ സാര്‍ പുതിയ വിദേശകാര്യ മന്ത്രിയാകും. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, പുറത്താക്കിയതിന് പിന്നാലെ ഗലാന്റ് സാമൂഹികമാധ്യമമായ എക്സില്‍ പ്രതികരണവുമായി രംഗത്തെത്തി. ഇസ്രയേലിന്റെ സുരക്ഷയ്ക്കായിരിക്കും എല്ലായ്പ്പോഴും തന്റെ മുന്‍ഗണനയെന്നും അന്നും എന്നും രാജ്യത്തിന്റെ സുരക്ഷയാണ് തന്റെ ജീവിതത്തിന്റെ ദൗത്യമെന്നും അത് തുടരുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
ഗാലൻ്റിന് നെതന്യാഹുവിനേക്കാൾ സൈനിക പരിചയമുണ്ട്.1977-ൽ നേവി കമാൻഡോയായി തൻ്റെ കരിയർ ആരംഭിച്ച അദ്ദേഹം 2005-നും 2010-നും ഇടയിൽ ഗാസയിൽ നടന്ന രണ്ട് യുദ്ധങ്ങൾക്ക് മേൽനോട്ടം വഹിച്ച് ഇസ്രായേലിൻ്റെ സതേൺ കമാൻഡിലെ മേജർ ജനറലായി ഉയർന്നു. ഗാലൻ്റിൻ്റെ സൈനിക മേധാവിത്വവും സായുധ സേനയ്ക്കുള്ളിൽ നിന്നുള്ള ബഹുമാനവും നെതന്യാഹുവിന്റെ ചൊടിപ്പിച്ചു എന്നാണ് വിവരം.
അതേസമയം,ഗാസക്ക് ക്കു പിന്നാലെ ലബനനിലും കൂട്ടക്കുരുതി തുടരുന്നതിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന് മുന്നറിയിപ്പുമായി ഗാലന്റ് അയച്ച കത്ത് പുറത്തുവന്നിരുന്നു. ഇസ്രായേലിന്റെ യുദ്ധ തന്ത്രങ്ങള്‍ക്ക് വ്യക്തമായ ദിശയില്ലെന്നും ലക്ഷ്യങ്ങള്‍ പുതുക്കി നിശ്ചയിക്കണമെന്നും രഹസ്യ കത്തില്‍ പറയുന്നു.
അതേസമയം മുൻ പ്രതിരോധ മന്ത്രിക്ക് പ്രസിഡൻ്റ് ജോ ബൈഡൻ്റെ വൈറ്റ് ഹൗസുമായി നെതന്യാഹുവിനേക്കാൾ മികച്ച ബന്ധമുണ്ട്. യുഎസ് ഭരണകൂടത്തിൻ്റെ കണ്ണിലെ കരടായി അദ്ദേഹത്തിൻ്റെ പുറത്താക്കൽ കാണാവുന്നതാണ്. യോവ് ഗാലൻ്റിനെതിരായ നടപടിയിൽ വലിയ പ്രതിഷേധമാണ് ഇസ്രയേലിൽ ആരംഭിച്ചിരിക്കുന്നത്. എന്നാൽ, ഇതോട് പ്രതികരിച്ച്, ഇസ്രയേലിൻ്റെ സുരക്ഷയായിരുന്നു അന്നും ഇന്നും ജീവിതലക്ഷ്യമെന്ന് യോവ് ഗാലൻ്റ് പ്രതികരിച്ചു.
യുദ്ധത്തിലുടനീളം, ഒക്ടോബർ ഏഴ് ആക്രമണം നടന്നതിൽ അനുശോചിച്ച് ദുഃഖത്തിൻ്റെ പ്രതീകമായ കറുത്ത ബട്ടണുള്ള ഷർട്ടാണ് ഗാലൻ്റ് ധരിച്ചിരുന്നത്. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി ഗാലൻ്റ് ശക്തമായ പ്രൊഫഷണൽ ബന്ധം സൂക്ഷിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്