സുരക്ഷാ ഭീഷണി; ഡച്ച് രാജകുമാരി ഒരു വർഷത്തോളം കഴിഞ്ഞുകൂടിയത് സ്പെയിനിൽ

APRIL 17, 2024, 9:26 PM

ഹേഗ്: സുരക്ഷാ ഭീഷണിയെ തുടർന്ന് നെതർലൻഡ്‌സിൻ്റെ കിരീടാവകാശി അമേലിയ ഒരു വർഷത്തോളം സ്‌പെയിനിൽ താമസിച്ചതായി വെളിപ്പെടുത്തൽ. 

സ്പാനിഷ് രാജാവായ ഫിലിപ്പെ ആറാമനും രാജ്ഞിയും ബുധനാഴ്ച നെതർലൻഡ്‌സിൽ ഔദ്യോഗിക സന്ദർശനം നടത്താനിരിക്കെയാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

സുരക്ഷാ ഭീഷണിയെ തുടർന്ന് ഒരു വർഷത്തോളം അമേലിയ സ്പാനിഷ് തലസ്ഥാനമായ മഡ്രിഡിൽ ജീവിച്ചിരുന്നതായി റിപ്പോർട്ടുകൾ വരുന്നത്. 

vachakam
vachakam
vachakam

2022 ഒക്ടോബറിൽ, രാജകുമാരി തൻ്റെ പഠനത്തിൻ്റെ ഭാഗമായി ആംസ്റ്റർഡാം സർവകലാശാലയിൽ ചേർന്നു. മറ്റ് വിദ്യാർത്ഥികളോടൊപ്പം സാധാരണക്കാരനായി ജീവിക്കാനും പഠിക്കാനുമായിരുന്നു  തീരുമാനം, പക്ഷേ ആളുകൾ അവരെ തിരിച്ചറിഞ്ഞപ്പോൾ രാജകുമാരി ഹേഗിലെ കൊട്ടാരത്തിലേക്ക് മടങ്ങുകയായിരുന്നു.

ഇതിനിടെയാണ് അമേലിയ രാജകുമാരിക്കും ഡച്ച് പ്രധാനമന്ത്രി മാർക് റുട്ടിനും കടുത്ത സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. രാജ്യത്തെ ചില കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളുടെ സംഭാഷണങ്ങളിൽ ഇവരുടെ പേര് ചർച്ചയായതായി ഇന്റലിജൻസ് റിപ്പോർട്ട് വന്നതോടെ രാജകുമാരി സ്പെയിനിലേക്കു പോയി. അവിടെ ഒരു വർഷത്തോളം ജീവിച്ചതായാണ് വിവരം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam