യുഎസ് സിഇഒമാരെ കണ്ട് ചൈനീസ് പ്രസിഡന്റ് ഷി; ചൈന-യുഎസ് ബന്ധം മെച്ചപ്പെടുമെന്ന് അവകാശവാദം

MARCH 28, 2024, 2:30 AM

ബെയ്ജിംഗ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ബെയ്ജിംഗില്‍ നിരവധി യുഎസ് സിഇഒമാരുമായും അക്കാദമിക് വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തി. ചൈനീസ്-യുഎസ് പിരിമുറുക്കങ്ങള്‍ക്കിടെ വിദേശ നിക്ഷേപകര്‍ക്ക് ആശ്വാസം പകരാനുള്ള ശ്രമമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 

'ആരോഗ്യകരവും സുസ്ഥിരവുമായ' ചൈനീസ് സമ്പദ്വ്യവസ്ഥയെ 'അന്താരാഷ്ട്ര സഹകരണത്തില്‍ നിന്ന് വേര്‍പെടുത്താന്‍' കഴിയില്ലെന്ന് ഷി, സിഇഒമാരോട് പറഞ്ഞു.

30 ല്‍ അധികം യുഎസ് എക്‌സിക്യൂട്ടീവുകള്‍ ഉള്‍പ്പെടെ ഏകദേശം നൂറോളം ആഗോള സിഇഒമാര്‍ ഈ ആഴ്ച നടന്ന ചൈന ഡെവലപ്‌മെന്റ് ഫോറത്തില്‍ പങ്കെടുത്തു.

vachakam
vachakam
vachakam

ഫെഡെക്സ് പ്രസിഡന്റ് രാജേഷ് സുബ്രഹ്‌മണ്യം, ബ്ലാക്ക്സ്റ്റോണ്‍ സ്ഥാപകന്‍ സ്റ്റീഫന്‍ ഷ്വാര്‍സ്മാന്‍, ക്വാല്‍കോം പ്രസിഡന്റും സിഇഒയുമായ ക്രിസ്റ്റ്യാനോ അമോണ്‍, ബ്ലൂംബെര്‍ഗ് ചെയര്‍ മാര്‍ക്ക് കാര്‍ണി എന്നിവരും യോഗത്തില്‍ പങ്കെടുത്ത യുഎസ് ബിസിനസ് എക്സിക്യൂട്ടീവുകളില്‍ ഉള്‍പ്പെടുന്നു.

'ഇരു രാജ്യങ്ങളുടെയും വിജയം പരസ്പരം ഒരു അവസരമാണ്. ഇരുപക്ഷവും പരസ്പരം പങ്കാളികളായി കാണുകയും പരസ്പര ബഹുമാനം പ്രകടിപ്പിക്കുകയും സമാധാനത്തില്‍ സഹവര്‍ത്തിത്വം പുലര്‍ത്തുകയും വിജയ ഫലങ്ങള്‍ക്കായി സഹകരിക്കുകയും ചെയ്യുന്നിടത്തോളം കാലം, ചൈന-യുഎസ് ബന്ധം മെച്ചപ്പെടും,' ഷി യുഎസ് ബിസിനസ്, സ്ട്രാറ്റജിക്, അക്കാദമിക് കമ്മ്യൂണിറ്റികളുടെ പ്രതിനിധികളോട് പറഞ്ഞു.

 ചൈനയിലെ യുഎസ് ബിസിനസുകളുടെ പ്രധാന ആശങ്കകള്‍, ചൈനയും യുണൈറ്റഡ് സ്റ്റേറ്റ്സും തമ്മിലുള്ള ബന്ധവും ചൈനയുടെ നിയന്ത്രണ അന്തരീക്ഷവും ബിസിനസ്സ് ചെലവുകളും ആണെന്ന് ഫെബ്രുവരിയില്‍ പുറത്തുവന്ന യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. 

vachakam
vachakam
vachakam

ചൈനീസ് സമ്പദ്വ്യവസ്ഥയില്‍ നിക്ഷേപകരുടെ വിശ്വാസത്തെ പല ഘടകങ്ങളും ഇളക്കിമറിച്ചതിനാല്‍ സമീപ മാസങ്ങളില്‍ ചൈനയുടെ വിദേശ നിക്ഷേപത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. മന്ദഗതിയിലുള്ള വളര്‍ച്ച, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കല്‍, ദേശീയ സുരക്ഷാ നിയമനിര്‍മ്മാണം എന്നിവയ്ക്കൊപ്പം തായ്വാനുമായി ബന്ധപ്പെട്ട യുഎസ്-ചൈന പിരിമുറുക്കങ്ങളും ദക്ഷിണ ചൈനാ കടലിലെ തര്‍ക്കങ്ങളും ആ ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam