ബെയ്ജിങ്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇറക്കുമതിത്തീരുവ ചുമത്തലിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കി ചൈന. കല്‍ക്കരിയും പ്രകൃതിവാതകവുമുള്‍പ്പെടെ യു.എസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വിവിധ ഉത്പന്നങ്ങള്‍ക്ക് 10-15 ശതമാനം തീരുവയേര്‍പ്പെടുത്തുന്നതായി ചൈന പ്രഖ്യാപിച്ചു.
അടുത്ത തിങ്കളാഴ്ച ഉത്തരവ് നിലവില്‍വരും. ഇതുകൂടാതെ അന്യായവഴിയില്‍ കുത്തക പിടിക്കാന്‍ നോക്കിയതിന് യു.എസ് കമ്പനിയായ ഗൂഗിളിനെതിരേ ചൈന അന്വേഷണവും പ്രഖ്യാപിച്ചിരിക്കുകയാണ്.
യു.എസില്‍നിന്ന് ഇറക്കുമതിചെയ്യുന്ന കല്‍ക്കരിക്കും ദ്രവീകൃത പ്രകൃതിവാതകത്തിനും (എല്‍.എന്‍.ജി) ചൈന 15 ശതമാനം തീരുവ ചുമത്തും. അസംസ്‌കൃത എണ്ണ, കാര്‍ഷികാവശ്യത്തിനുള്ള യന്ത്രങ്ങള്‍, വലിയ എന്‍ജിനുള്ള കാറുകള്‍ എന്നിവയ്ക്ക് 10 ശതമാനം നികുതിയും ഏര്‍പ്പെടുത്തും. ഇത് തിങ്കളാഴ്ച നിലവില്‍വരും.
യു.എസിന്റെ ഏകപക്ഷീയമായ നികുതി ചുമത്തല്‍ ലോകവ്യാപാര സംഘടനയുടെ (ഡബ്ല്യു.ടി.ഒ) ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൈനയുടെ സ്റ്റേറ്റ് കൗണ്‍സില്‍ താരിഫ് കമ്മിഷന്‍ കുറ്റപ്പെടുത്തി. ഇത് യു.എസിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കില്ലെന്നും ചൈനയുമായുള്ള സാധാരണ സാമ്പത്തിക, വ്യവസായ സഹകരണംപോലും തകരാറിലാക്കുമെന്നും കമ്മിഷന്‍ പറഞ്ഞു.
ലോകത്ത് ഏറ്റവുമധികം എല്‍.എന്‍.ജി. ഇറക്കുമതിചെയ്യുന്ന രാജ്യമാണ് ചൈന. എന്നാല്‍, യു.എസില്‍നിന്ന് കാര്യമായി വാങ്ങുന്നില്ല. 2023-ല്‍ ചൈന ഇറക്കുമതിചെയ്ത എല്‍.എന്‍.ജി.യുടെ 2.3 ശതമാനംമാത്രമേ യു.എസില്‍നിന്നുണ്ടായിരുന്നുള്ളൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്