യു.എസ് ഉത്പന്നങ്ങള്‍ക്ക് 84 ശതമാനം; ട്രംപിന്റെ പകരച്ചുങ്കത്തിന് മറുചുങ്കം പ്രഖ്യാപിച്ച് ചൈന

APRIL 9, 2025, 10:51 AM

ബീജിങ്: ട്രംപിന്റെ പകരച്ചുങ്കത്തിന് വീണ്ടും തിരിച്ചടിച്ച് ചൈന. ഇത്തവണ യു.എസ് ഉത്പന്നങ്ങള്‍ക്ക് 84 ശതമാനമായി നികുതി ഉയര്‍ത്തിയിരിക്കുകയാണ് ചൈന. ചൈനയ്ക്കെതിരെ ആദ്യം 34 ശതമാനം തീരുവ ട്രംപ് ചുമത്തിയിരുന്നു. ഇതിന് തിരിച്ചടിയായി യു.എസ് ഉത്പന്നങ്ങള്‍ക്ക് ചൈനയും 34 ശതമാനം തീരുവ ചുമത്തിയിരുന്നു.

എന്നാല്‍ ചൈനയുടെ പകരച്ചുങ്കത്തിന് പ്രതികാരമായി 50 ശതമാനം അധിക തീരുവ കൂടി ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തിയാണ് ട്രംപ് മറുപടി നല്‍കിയത്. ഇതോടെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 104 ശതമാനമായി നികുതി ഉയര്‍ന്നു.

അധിക തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഈ സാഹചര്യത്തിലാണ് യു.എസില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ചൈന വീണ്ടും അധിക തീരുവ പ്രഖ്യാപിച്ചത്. ഇതോടെ യു.എസ് ഉത്പന്നങ്ങള്‍ക്ക് മേലുള്ള നികുതി 84 ശതമാനമായി ഉയര്‍ന്നു. ഇതിന് പുറമെ യു.എസ് കമ്പനികള്‍ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

യു.എസിന്റെ തീരുവ നയങ്ങള്‍ക്കെതിരെ ലോകവ്യാപാര സംഘടനയ്ക്ക് പരാതി നല്‍കുമെന്നും ചൈന വ്യക്തമാക്കി. 12 യു.എസ് കമ്പനികള്‍ക്കാണ് കയറ്റുമതി നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ ആറ് കമ്പനികളെ വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam