റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ വാഹനാപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം 

JUNE 4, 2025, 5:49 AM

ഫുജൈറ: പ്രവാസി മലയാളി യുഎഇയില്‍ അപകടത്തിൽ മരണപെട്ടതായി റിപ്പോർട്ട്. കണ്ണൂര്‍ അഴീക്കോട് സ്വദേശി മാവില വീട്ടില്‍ മുരളീധരന്‍ എന്ന മുരളി നമ്പ്യാര്‍ (56) ആണ് ഫുജൈറയില്‍ വാഹനാപകടത്തിൽ മരിച്ചത്. 

ചൊവ്വാഴ്ച രാത്രി നടക്കാന്‍ പോയി തിരിച്ചു വരുന്ന വഴി റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ ഫുജൈറ കോര്‍ണിഷില്‍ വെച്ചാണ് അപകടം ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. അല്‍ ബഹര്‍ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കളും സന്നദ്ധപ്രവര്‍ത്തകരും അറിയിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam